പല ശബ്ദങ്ങൾ ഒരു സംവാദം’: യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സംവാദ സദസ്സ് സംഘടിപ്പിച്ചു

 പല ശബ്ദങ്ങൾ ഒരു സംവാദം’: യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സംവാദ സദസ്സ് സംഘടിപ്പിച്ചു

BY : KANNUR PARABHAKARAN

കണ്ണൂർ: യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ബഹുസ്വരതയുടെ ഗാന്ധി’ സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി ‘പല ശബ്ദങ്ങൾ ഒരു സംവാദം’ എന്ന വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. ജിതേഷ് കണ്ണപുരം സ്വാഗതവും ഷീജിത്ത് വയക്കര അധ്യക്ഷതയും വഹിച്ചു. തുടർന്ന് നടന്ന സംവാദ വേദിയിൽ കവി മാധവൻ പുറച്ചേരി, എഴുത്തുകാരൻ കെ.ടി. ബാബുരാജ്, സി.പി.ഐ കണ്ണൂർ അസിസ്റ്റന്റ് സെക്രട്ടറി സി. സുനിൽകുമാർ, എ. പ്രദീപ് (ജില്ലാ പഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാൻ), അധ്യാപിക എൻ.സി. നമിത, യുവസംരംഭക സാൻദ്ര വരയിൽ എന്നിവർ പങ്കെടുത്തു.

സംവാദ സദസ്സിന് മുന്നോടിയായി വൈകുന്നേരം യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഈണപ്പൂക്കൾ’ കരോക്കെ ഗാനമേളയും അരങ്ങേറി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News