BY : KANNUR PARABHAKARAN കണ്ണൂർ: യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ബഹുസ്വരതയുടെ ഗാന്ധി’ സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി ‘പല ശബ്ദങ്ങൾ ഒരു സംവാദം’ എന്ന വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. ജിതേഷ് കണ്ണപുരം സ്വാഗതവും ഷീജിത്ത് വയക്കര അധ്യക്ഷതയും വഹിച്ചു. തുടർന്ന് നടന്ന സംവാദ […]Read More
Tags :Kannur
കണ്ണൂരിൽ ഗാന്ധിജയന്തി ദിനത്തിൽ മദ്യവിരുദ്ധ ബോധവൽക്കരണം; കോർപ്പറേഷൻ മേയർ ഇന്ദിര ഉദ്ഘാടനം ചെയ്തു
By :KANNUR PRABHAKARAN കണ്ണൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിന് സമീപം മദ്യവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ ഇന്ദിര പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധിജിയൻ ആശയങ്ങൾ മുൻനിർത്തി ലഹരിക്കെതിരെ പൊതുസമൂഹത്തെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൽ.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് പ്രഭാകരൻ മാങ്ങാട് ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖരും നേതാക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തുRead More
കണ്ണൂരിനെ നടുക്കി മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കം ദുരന്തത്തിൽ
കണ്ണൂർ: അടിമയായ മകൻ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാർത്തയുടെ നടുക്കത്തിലാണ് പേരാവൂർ കൊളക്കാട് ഗ്രാമം. മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യയും മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗവുമായ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്. ഇവരുടെ മകൻ ക്രിസ്റ്റി (25) ആണ് പ്രതി. ലഹരി ഉപയോഗത്തെച്ചൊല്ലി ക്രിസ്റ്റിയും ഗീതമ്മയും തമ്മിൽ വീട്ടിൽ നിരന്തരം വാക്കുതർക്കങ്ങൾ നിലനിന്നിരുന്നു. വെള്ളിയാഴ്ച രാത്രിയും ഇതേ വിഷയത്തിൽ കലഹമുണ്ടാവുകയും, ആവേശം മൂത്ത ക്രിസ്റ്റി […]Read More
By: Sumeshkrishnan കണ്ണൂർ: സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രശാന്തൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെക്കാലം വിദേശത്തായിരുന്ന ഷെഫീഖ് നാട്ടിലെത്തിയ ശേഷം ഒരു വ്യാപാര സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഈ കടയിലെ ഇലക്ട്രിക് ജോലികൾ ചെയ്തിരുന്നത് പ്രശാന്തനാണ്. ശനിയാഴ്ച രാവിലെ പ്രശാന്തന്റെ വീട്ടിലെത്തിയ ഷെഫീഖ്, പ്രശാന്തൻ എത്തിയപ്പോൾ കുടിക്കാൻ വെള്ളം […]Read More
ഫണ്ട് തട്ടിപ്പ് വിവാദം: കണ്ണൂർ സിപിഎമ്മിൽ വൻ പൊട്ടിത്തെറി; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണം
കണ്ണൂർ: സിപിഎമ്മിന്റെ കരുത്തുറ്റ മണ്ണായ കണ്ണൂരിൽ പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. പാർട്ടി രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിനായി സമാഹരിച്ച ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വെളിപ്പെടുത്തലുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനാണ് രംഗത്തെത്തിയത്. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ആരോപണത്തിന്റെ പശ്ചാത്തലം: നേതൃത്വത്തിന്റെ മൗനം: മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്ക് തെളിവുകൾ കൈമാറിയിട്ടും നടപടിയുണ്ടാകാത്തതിലാണ് കുഞ്ഞികൃഷ്ണൻ പ്രതിഷേധം രേഖപ്പെടുത്തുന്നത്. […]Read More
