ജനം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാരിൻറെ ഇരുട്ടടി ;വൈദ്യുതി നിരക്ക് കൂട്ടി.

തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സർക്കറുകളുടെ നയവൈകല്യങ്ങൾ കാരണം വിലകയറ്റത്താൽ ജനം പൊരുതി മുട്ടുമ്പോൾ സംസ്ഥാന സർക്കാരിന്റെ വക ഇരുട്ടടി .യൂണിറ്റിന് 20 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതി. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലേതില്‍ നിന്ന് അധികമായി യൂണിറ്റിന് അഞ്ച് പൈസ നല്‍കണം. നിലവില്‍ യൂണിറ്റിന് 35 പൈസയാണ് നല്‍കുന്നത്. അത് 40 പൈസയായി ഉയരും.നിരക്ക് വർധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍- ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് 2.5 ശതമാനം താരിഫ് വര്‍ധന ഉണ്ടായിട്ടുണ്ട്.
പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

