ആംബുലൻസിൽ പൂരനഗരിയിൽ എത്തിയതിന് സുരേഷ് ഗോപിക്കെതിരെ കേസ്

ഇന്ത്യൻ ശിക്ഷാ നിയമവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് സുരേഷ്ഗോപിക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
തൃശൂർ:
ആംബുലൻസിൽ പൂരനഗരിയിൽ എത്തിയതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രോഗികളെ മാത്രം കൊണ്ടുപോകുന്ന ആംബുലൻസിൽ മനുഷ്യനു ജീവഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നാണ് കേസ്. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസിലെ ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279,34 വകുപ്പുകൾ, മോട്ടോർ വാഹന നിയമത്തിലെ 179,184,188,192 വകുപ്പുകൾ പ്രകാരം ഇന്ന് പുലർച്ചെയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.