പലസ്തീൻ അനുകൂല പ്രതിഷേധം;യുഎസ് കോളേജുകളിൽ 2,000 പേരെ അറസ്റ്റ് ചെയ്തു
ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരെ കോളേജ് കാമ്പസുകളിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ 2,000 പേരെ അറസ്റ്റ് ചെയ്തു.
അസോസി>യേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, ഏപ്രിൽ 17 ന് കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഒരു പ്രതിഷേധ ക്യാമ്പ് ആരംഭിച്ചത് മുതൽ 35 കാമ്പസുകളിൽ ഉടനീളം അറസ്റ്റുകൾ നടന്നിട്ടുണ്ട്. അതിനിടെ, മിനിയാപൊളിസ് കാമ്പസിലെ ക്യാമ്പ് അവസാനിപ്പിക്കാൻ ഫലസ്തീൻ അനുകൂല പ്രക്ഷോഭകരുമായി മിനസോട്ട സർവകലാശാല അധികൃതർ വ്യാഴാഴ്ച കരാർ പ്രഖ്യാപിച്ചു.
അതിനിടെ, കൊളംബിയ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ഹാളിനുള്ളിൽ വെടിവെക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച വൈകിട്ട് ഹാമിൽട്ടൺ ഹാളിൽ പോലീസ് ഉദ്യോഗസ്ഥർ ഇരച്ചുകയറുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.