മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണം ഈ മാസം തുടങ്ങും
തിരുവനന്തപുരം:
മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന്റെ നിർമാണം ഈ മാസം ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കൽപ്പറ്റ നഗരസഭയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ആദ്യ ടൗൺഷിപ്പ് നിർമിക്കുക. 15 ദിവസത്തിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കും.ഏറ്റെടുക്കേണ്ട ഭൂമിയുടെ ടോപ്പോ ഗ്രാഫിക്കൽ, ജിയോളജിക്കൽ,ഹൈഡ്രോളജിക്കൽ സർവേയും മണ്ണു പരിശോധനയും പൂർത്തിയായതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ തർക്കങ്ങളോ തടസ്സങ്ങളോ ഇല്ല. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്.