പ്രണയത്തേരിൽ
പ്രണയത്തേരിൽ
.രചന :ഹനീഫ ബക്കർ,പൊന്നാനി
പ്രേമമെന്നും പറഞ്ഞു
ഞാൻ പുറകെ പോയ
പ്പോളവൾ പറഞ്ഞു –
പ്രേമം മണ്ണാംകട്ട…!
അലിവു കാട്ടിയവളോട്
ആദരപൂർവ്വം ഞാൻ
അറിയിച്ചു എനിക്ക് നി-
ന്നോട് തീർത്താൽ തീ രാത്ത പ്രണയമുണ്ടെന്ന്.
തെല്ലലിവുമില്ലാതെയവൾ
മറുമൊഴിയുരിയാടി
മാങ്ങാത്തൊലി പ്രണയം…!!
കൂട്ടുകാരിയെന്ന് കരുതി –
യവളോടൊരുദിനം ഞാ-
നെൻ മനം തുറന്നു കാട്ടി
ദിവ്യാനുരാഗമാണെൻ
മാനസവാടിയിൽ
നിനക്കായ് – യഥേഷ്ടമെന്നുംമൊഴിഞ്ഞു… അനുരാഗം തേ –
ങ്ങാ കുലയാണെന്ന് –
പറഞ്ഞവൾ കൊഞ്ഞ –
നം കുത്തി…!!!
പ്രണയം പൂത്ത മനസ്സുമാ-
യ് ഏതോ പ്രണയത്തേരി –
ൽ ഒരു പൂമ്പാറ്റയായ്
പൂത്തുലഞ്ഞ പൂവിതളി-
ലെ പ്രണയത്തേൻ നുക-
രാൻ പ്രിയമാനസപുഷ്പ-
വാടികൾ –
തേടുന്നുമിന്നുമെൻ മനം…
ReplyForwardAdd reaction |