ഹൈക്കോടതി ഇടപെടൽ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞു

 ഹൈക്കോടതി ഇടപെടൽ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞു

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ അറസ്റ്റ്, ഹൈക്കോടതി ഡിസംബർ 15 വരെ താൽക്കാലികമായി തടഞ്ഞു. എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നിർണായകമായ ഇടക്കാല ഉത്തരവ്.

ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും, കേസ് ഡയറി പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനോട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസിൽ ഉന്നയിക്കപ്പെട്ട വാദങ്ങൾ അതീവ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. “പൂർണ്ണമായും കേൾക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുത്,” എന്ന് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറസ്റ്റ് തടയരുതെന്ന് ആവശ്യപ്പെട്ടപ്പോൾ ജസ്റ്റിസ് കെ. ബാബു മറുപടി നൽകി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമെന്ന പ്രതിയുടെ വാദവും കോടതി പരാമർശിച്ചു.

ആദ്യ പീഡനക്കേസിലാണ് കോടതി അറസ്റ്റ് തടഞ്ഞിട്ടുള്ളതെങ്കിലും, എംഎൽഎയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് പോലീസിന് ആവശ്യമെങ്കിൽ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News