ന്യൂഡൽഹി: സിഎംആർഎൽ – എക്‌സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഇന്ന് നിർണായക ദിനം. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് തുടങ്ങിയവർ നൽകിയ അപ്പീൽ ഹർജികൾ സുപ്രീംകോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം […]Read More
Tags :Kerala Politics
ചരിത്രത്തിലെ ചെങ്കോൽ; വി.എസ് അച്യുതാനന്ദന് നൂറ്റിമൂന്നാം പിറന്നാൾ
BY: CS RAMACHANDRAN കരളുറപ്പുള്ള സമരങ്ങളുടെ പര്യായമായ കേരളത്തിന്റെ പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് 103-ാം ജന്മദിനം. അടിച്ചമർത്തപ്പെട്ട കോടിക്കണക്കിന് മനുഷ്യരുടെ കണ്ണീരൊപ്പാൻ ജീവിതം ഉഴിഞ്ഞുവെച്ച ആ ധീര വിപ്ലവകാരിക്ക് പിറന്നാൾ ആശംസകൾ നേരുമ്പോൾ, അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഏടുകൂടിയാണ്. ചെളിപിടിച്ച നാട്ടുപാതകളിൽ നിന്ന് സമരങ്ങളുടെ തീച്ചൂളയിലേക്ക് നടന്നടുത്ത ആ ജീവിതം എന്നും സാധാരണക്കാർക്കൊപ്പം തന്നെയായിരുന്നു. നാലാം വയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ട്, ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച്, […]Read More
‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടിയെടുക്കട്ടെ’; കോൺഗ്രസ് ഭിന്നതയിൽ ആഞ്ഞടിച്ച് കെ. സുധാകരൻ; മാത്യു
BY: AJITH KARUVAPALLY തിരുവനന്തപുരം: പിണറായി വിജയനെതിരായ മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകളിലും അതിനെത്തുടർന്ന് കോൺഗ്രസിനുള്ളിലുണ്ടായ ഭിന്നതകളിലും രൂക്ഷ വിമർശനവുമായി കെ. സുധാകരൻ എം.പി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടിയെടുക്കാൻ ആർക്കാണെങ്കിലും നട്ടെല്ല് വേണമെന്ന് തുറന്നടിച്ച അദ്ദേഹം, ഇവിടെയുള്ളത് “ആണുങ്ങളുടെ സർക്കാരാണെങ്കിൽ” നടപടി ഉണ്ടാകുമായിരുന്നുവെന്നും എന്നാൽ അങ്ങനെയൊരു സർക്കാർ ഇവിടെയുണ്ടോ എന്ന് സംശയമാണെന്നും പരിഹസിച്ചു. കേസിൽ നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ എത്രപേർക്ക് നട്ടെല്ല് കാണിക്കാൻ കഴിയുമെന്ന് നോക്കാമെന്നും കെ. സുധാകരൻ വെല്ലുവിളിച്ചു. അതേസമയം, ഈ […]Read More
തിരുവനന്തപുരം/എറണാകുളം: കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച സിഎംആർഎൽ–എക്‌സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ നോട്ടീസ്. അടുത്തയാഴ്ച കൊച്ചിയിലെ ഇഡി മേഖലാ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. മാസപ്പടി കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. ഒരേ കേസിൽ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സമാന്തര അന്വേഷണ പരിധിയിലേക്കാണ് ഇതോടെ […]Read More
“തുടർച്ചയായ തോൽവികൾ കോൺഗ്രസിന്റെ സമനില തെറ്റിച്ചു”: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി രാജീവ്
തിരുവനന്തപുരം: വിചിത്രമായ പ്രസ്താവനകളിൽ തുടങ്ങി കോൺഗ്രസ് പാർട്ടി ഇപ്പോൾ തികഞ്ഞ അസംബന്ധങ്ങളിലേക്ക് എത്തിനിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തുടർച്ചയായ രാഷ്ട്രീയ പരാജയങ്ങൾ കോൺഗ്രസിന്റെ സമനില പൂർണ്ണമായും തെറ്റിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ഒരുകാലത്ത് പ്രതാപമുണ്ടായിരുന്ന കോൺഗ്രസ്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇപ്പോൾ നിരാശ ബാധിച്ചവരുടെയും സമനില തെറ്റിയവരുടെയും ഒരു കൂട്ടമായി മാറിയിരിക്കുകയാണ്. സ്വന്തം മുഖ്യമന്ത്രിമാരെല്ലാം ‘അനധികൃതരാണ്’ എന്ന തരത്തിലുള്ള പ്രസ്താവനകളാണ് കോൺഗ്രസ് അധ്യക്ഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത്തരമൊരു നിലപാടിന്റെ അടിസ്ഥാനത്തിൽ വി.ഡി. സതീശൻ, […]Read More
ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാൻ സിപിഎം; വിപുലീകരിച്ച സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം പാസാക്കി
BY : C K V KOZHIKODU കോഴിക്കോട്: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായി അപലപിച്ച് സിപിഎം വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രമേയം പാസാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. കെ. ബിജു അവതരിപ്പിച്ച പ്രമേയം യോഗം ഏകകണ്ഠമായി അംഗീകരിച്ചു. പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലിലാണ് പാർട്ടി ഒന്നടങ്കം പ്രമേയത്തെ പിന്തുണച്ചത്. രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന കടുത്ത നിലപാടാണ് വിപുലീകരിച്ച […]Read More
അഴിക്കുള്ളിലെ സത്യപ്രതിജ്ഞ; കേരള ചരിത്രത്തിലാദ്യമായി ജയിലിനുള്ളിൽ ജനപ്രതിനിധിയായി ചുമതലയേറ്റ് ആർ. സുഗതൻ
തൃശൂർ: കേരള രാഷ്ട്രീയത്തിന്റെ ചരിത്രവഴികളിൽ ഇന്നേവരെ ഉണ്ടാകാത്ത സമാനതകളില്ലാത്ത ഒരു അസാധാരണ സത്യപ്രതിജ്ഞയ്ക്ക് വിയ്യൂർ സെൻട്രൽ ജയിൽ ഇന്ന് സാക്ഷ്യം വഹിക്കുന്നു. ഗുണ്ടാവിരുദ്ധ നിയമമായ ‘കാപ്പ’ (KAAPA) ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനാണ് ഇന്ന് രാവിലെ 11 മണിക്ക് അഴികൾക്കുള്ളിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. തിരുവനന്തപുരം മേയർ വി.വി. രാജേഷാണ് ജയിലിലെത്തി സുഗതന് സത്യവാചകം ചൊല്ലിക്കൊടുക്കുക. നേരത്തെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ചട്ടങ്ങൾ ലംഘിച്ച് ഒന്നിലധികം ദൈവങ്ങളുടെ […]Read More
തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ തെരുവ് യുദ്ധം; വനിതാ കൗൺസിലർക്ക് മർദ്ദനം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിനിടെ യുഡിഎഫ് – ബിജെപി കൗൺസിലർമാർ തമ്മിൽ രൂക്ഷമായ കൈയാങ്കളിയും സംഘർഷവും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബിജെപി അംഗവുമായ ചെമ്പഴന്തി അനിൽ, യുഡിഎഫ് പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ എന്നിവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലേക്ക് നീണ്ടത്. സംഘർഷത്തിനിടെ യുഡിഎഫ് അംഗമായ പാളയം കൗൺസിലർ ഷെർളിക്ക് മർദ്ദനമേറ്റു. കാപ്പ (KAAPA) കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ ബഹളത്തെ […]Read More
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി ദിനത്തിൽ പ്രാദേശിക അവധി നൽകില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ വള്ളംകളി ജലോത്സവ സമിതി രംഗത്ത്. മുഖ്യമന്ത്രിയുടെ നടപടി കുട്ടനാട്ടിലെ ജനങ്ങളെയും വള്ളംകളി പ്രേമികളെയും ആകെ അപമാനിക്കുന്നതാണെന്നും ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും സമിതി എക്‌സിക്യൂട്ടീവ് അംഗം കെ.ജി. അരുൺ കുമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ഇന്ന് വൈകുന്നേരം ചമ്പക്കുളത്ത് പ്രതിഷേധ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. അവധി അനുവദിക്കാതിരിക്കുന്നതിനേക്കാൾ, അത് നൽകില്ലെന്ന തരത്തിലുള്ള ധിക്കാരപരമായ […]Read More
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ്-ബിജെപി കയ്യാങ്കളി: മേയർക്കും കൗൺസിലർമാർക്കും പരിക്ക്; സമരം ശക്തമാക്കാൻ എൽഡിഎഫ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധ സമരം ശക്തമായ സംഘർഷത്തിൽ കലാശിച്ചു. കാപ്പ (KAAPA) കേസിൽ അറസ്റ്റിലായ ബിജെപി വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ്റെ രാജി ആവശ്യപ്പെട്ടും, ബിജെപി കൗൺസിലർമാരുടെ പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചുമാണ് എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. നഗരസഭ ഓഫിസിലെത്തിയ മേയർ വി. വി. രാജേഷിനെ സിപിഎം കൗൺസിലർമാർ തടഞ്ഞതോടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ നടന്ന ഉന്തും തള്ളലിനുമിടയിൽ മേയർ വി. വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, […]Read More
