തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം. പാറമേക്കാവ് ക്ഷേത്രത്തിന് സമീപമാണ് അഗ്രശാല സ്ഥിതി ചെയ്യുന്നത്. തീപിടുത്തത്തിൽ അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കണം പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു. തീ നിയന്ത്രണ വിധേയമാക്കി. മൂന്ന് യൂണീറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
നവരാത്രി ആഘോഷങ്ങൾ നടന്ന മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. നൂറിലധികം പേർ താഴത്തെ നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു തീപിടുത്തം ഉണ്ടായത്. തീ പടർന്നതോടെ ഹാളിൽ ഉണ്ടായിരുന്നവർ പരിപാടി അവസാനിപ്പിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.