പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

 പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പൂനെ:

ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് പുതിയ രൂപവും ഭാവവും നൽകിയ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പൂനെയിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ മരണവിവരം സ്ഥിരീകരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് പൂനെയിൽ നടക്കും.

പശ്ചിമഘട്ട സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഏറെ വിപ്ലവകരമായ ഒന്നായിരുന്നു. പ്രകൃതി ലോല പ്രദേശങ്ങളിൽ പാറഖനനവും അണക്കെട്ട് നിർമ്മാണവും നിയന്ത്രിക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ തുടക്കത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിതുറന്നെങ്കിലും, സമീപകാലത്തുണ്ടായ പ്രകൃതിക്ഷോഭങ്ങൾ ആ മുന്നറിയിപ്പുകളുടെ ഗൗരവം ലോകത്തിന് ബോധ്യപ്പെടുത്തി.

രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച അദ്ദേഹത്തിന് ഐക്യരാഷ്ട്രസഭയുടെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ആദിവാസികൾക്കും കർഷകർക്കുമൊപ്പം നിന്ന് പ്രവർത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണം ജനപങ്കാളിത്തത്തോടെയാകണമെന്ന് വിശ്വസിച്ച ‘ജനപക്ഷ ശാസ്ത്രജ്ഞൻ’ ആയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News