കപ്പൽ ഭീമൻ വിഴിഞ്ഞത്ത്

തിരുവനന്തപുരം:
ലോകത്തെ ഏറ്റവും വലിയ ആറു ചരക്കുകപ്പലുകളിലൊന്നായ ‘തുർക്കി ‘ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം എസ് സി )399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള കപ്പൽ ബുധനാഴ്ച വെകിട്ട് 5.10 നാണ് ബർത്തിലെത്തിയത്. മലയാളിയായ നിർമൽ സക്കറിയയാണ് ക്യാപ്റ്റൻ. ആദ്യമായാണ് ഇന്ത്യൻ തുറുമുഖത്ത് ഈ കപ്പൽ അടുക്കുന്നത്. 33.5 മീറ്റർ വരെയുള്ള ഇതിൽ 20 അടി നീളമുള്ള 24,346(ടിയുഇ) കണ്ടെയ്നർ കയറ്റാനാകും. സിംഗപ്പൂരിൽ നിന്ന് എത്തിയ കപ്പൽ വ്യാഴാഴ്ച വൈകിട്ടോടെ ഘാനയിലേക്ക് തിരിക്കും.