Tags :vizhinjam port

News തിരുവനന്തപുരം

വിഴിഞ്ഞം തുറമുഖം: ഇനി റോഡ് മാർഗ്ഗവും ചരക്കുനീക്കം സജീവം; കണ്ടെയ്നർ ട്രക്കുകളുടെ ട്രയൽ

BY :TS TVM തിരുവനന്തപുരം: കടൽമാർഗ്ഗമുള്ള വൻ മുന്നേറ്റങ്ങൾക്ക് പിന്നാലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കരമാർഗ്ഗമുള്ള ചരക്കുനീക്കവും ഉടൻ യാഥാർത്ഥ്യമാകുന്നു. ഇതിന്റെ മുന്നോടിയായി തുറമുഖത്തുനിന്നും ദേശീയപാതയിലേക്കുള്ള പുതിയ റോഡിൽ കണ്ടെയ്നർ ട്രക്കുകൾ ഉപയോഗിച്ച് നടത്തിയ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. തുറമുഖത്തുനിന്നും പുറപ്പെട്ട ഒഴിഞ്ഞ കണ്ടെയ്നർ കയറ്റിയ ട്രക്ക് 1.7 കിലോമീറ്റർ ദൂരമുള്ള പുതിയ മേൽപ്പാലങ്ങൾ കടന്ന് ദേശീയപാതയിലെ സർവീസ് റോഡിൽ പ്രവേശിച്ചാണ് പരീക്ഷണം പൂർത്തിയാക്കിയത്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ […]Read More

News തിരുവനന്തപുരം

കപ്പൽ ഭീമൻ വിഴിഞ്ഞത്ത്

തിരുവനന്തപുരം:            ലോകത്തെ ഏറ്റവും വലിയ ആറു ചരക്കുകപ്പലുകളിലൊന്നായ ‘തുർക്കി ‘ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം എസ് സി )399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള കപ്പൽ ബുധനാഴ്ച വെകിട്ട് 5.10 നാണ് ബർത്തിലെത്തിയത്. മലയാളിയായ നിർമൽ സക്കറിയയാണ് ക്യാപ്റ്റൻ. ആദ്യമായാണ് ഇന്ത്യൻ തുറുമുഖത്ത് ഈ കപ്പൽ അടുക്കുന്നത്. 33.5 മീറ്റർ വരെയുള്ള ഇതിൽ 20 അടി നീളമുള്ള 24,346(ടിയുഇ) കണ്ടെയ്നർ കയറ്റാനാകും. സിംഗപ്പൂരിൽ […]Read More

Travancore Noble News