നിക്ഷേപിച്ച പണം തിരിച്ചു നൽകുന്നില്ല; സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരേ സമരവുമായി സിപിഐ എംപിയുടെ സഹോദരി

 നിക്ഷേപിച്ച പണം തിരിച്ചു നൽകുന്നില്ല; സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരേ സമരവുമായി സിപിഐ  എംപിയുടെ സഹോദരി

കണ്ണൂർ:

സിപിഐ നേതാവും രാജ്യസഭാ എം പിയുമായ സന്തോഷ്‌കുമാറിന്റെ സഹോദരിയും ഭിന്നശേഷിക്കാരിയുമായ അദ്ധ്യാപിക ഷീജ സി പി എം സൊസൈറ്റിക്കെതിരെ സമരത്തിൽ . സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ വനിതാ സഹകരണ സംഘത്തിൽ രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ച 18 ലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കാനാകുന്നില്ല . മാസങ്ങൾ കഴിഞ്ഞിട്ടും തുക തിരിച്ചു നൽകാത്തതിനെത്തുടർന്ന് മൂന്ന് ദിവസമായി സഹകരണ സംഘത്തിന് മുന്നിൽ സമരവുമായി എത്തിയെങ്കിലും യാതൊരു നടപടിയും സൊസൈറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.ഇവർ രണ്ടു തവണകളായാണ് ഒരു വർഷത്തേക്ക് സ്ഥിരം നിക്ഷേപമായി 18 ലക്ഷം രൂപയാണ് സംഘത്തിന് നൽകിയത്. 2021 ജൂലായിൽ 6 ലക്ഷം രൂപയും തുടർന്ന് ഡിസംബറിൽ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്.കീഴൂരിൽ പ്രവർത്തിക്കുന്ന കീഴൂർ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിനെതിരെ പരാതിയുമായി ഷീജ രംഗത്തെത്തിയിരിക്കുന്നത് .

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News