കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി; എൽഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്ന് പ്രതീക്ഷ

 കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി; എൽഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്ന് പ്രതീക്ഷ

കണ്ണൂർ:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. പിണറായി ചേരിക്കൽ ജൂനിയർ എൽപി സ്‌കൂളിൽ എത്തിയാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്കൊപ്പം വോട്ട് ചെയ്തത്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി, തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്ന് പ്രസ്താവിച്ചു. പ്രചാരണത്തിലുടനീളം ലഭിച്ച മികച്ച ജനപിന്തുണ എൽഡിഎഫിന് ചരിത്ര വിജയം നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിലെ പ്രതികരണം:

ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം തെരഞ്ഞെടുപ്പിൽ ഏശില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും, വിഷയത്തിൽ സർക്കാർ കർക്കശമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. “ഈ സർക്കാർ അല്ലായിരുന്നുവെങ്കിൽ ഇത്തരം കാര്യങ്ങളിൽ കൃത്യതോടെയുള്ള നടപടിയുണ്ടാകില്ല. അത് വിശ്വാസികൾക്ക് അറിയാം,” അദ്ദേഹം പറഞ്ഞു. സർക്കാർ സ്വീകരിച്ച നിലപാടുകൾക്ക് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും, വിഷയം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള ദുഷ്പ്രചാരണങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും പ്രതികരണം:

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു. രണ്ടാമത്തെ പരാതി കെപിസിസിയല്ലേ പൊലീസിന് കൈമാറിയതെന്ന് പരിഹാസരൂപേണ ചോദിച്ച മുഖ്യമന്ത്രി, കോൺഗ്രസിലെ ‘സ്ത്രീലമ്പടന്മാർ’ കാട്ടിക്കൂട്ടുന്നത് എന്താണെന്നും ആരാഞ്ഞു. പരാതിയുമായി മുന്നോട്ടുവരാത്ത ഇരകളുടെ ആശങ്കകൾ ഗൗരവമായി പരിശോധിക്കണമെന്നും, ‘നിങ്ങളെ കൊന്ന് തള്ളും’ എന്ന ഭീഷണിയുള്ളതുകൊണ്ടാണ് അവർ പുറത്തുപറയാൻ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ ലൈംഗിക വൈകൃത കുറ്റവാളികൾ ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ, നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News