പാലക്കാട് ചെറുപുഴയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്ന് പേരും മരിച്ചു

പാലക്കാട്:
പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം വെള്ളത്തിൽ മുങ്ങിയ മൂന്നാമത്തെ ആളും മരിച്ചു. ചെർപ്പുളശേരി സ്വദേശിനി റിസ്വാന (19), കൊടുവാളിപ്പുറം സ്വദേശി ബാദുഷ (20), കരിവാരക്കുണ്ട് സ്വദേശി ദീമ മെഹ്ബ (20) എന്നിവരാണ് മരിച്ചത്. ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.