മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ .സുരേന്ദ്രൻ

 മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ .സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി അധ്യക്ഷൻ കെ. സുരേന്ദ്രൻ . കോടികൾ ധൂർത്തടിക്കുന്ന ഒരു സർക്കാരായി പിണറായി വിജയൻ ഗവന്മെന്റ് അധ:പതിച്ചു. കേരളീയം, നവകേരള സഭ, ഹെലികോപ്റ്റർ, അനധികൃതമായ വിദേശ യാത്രകൾ എന്നതിനെല്ലാം പിണറായി സർക്കാർ കോടികൾ മുടക്കുന്നു.

നെൽകർഷകന് സംഭരിക്കുന്ന നെല്ലിന്റെ 75 ശതമാനം കേന്ദ്ര ഗവൺമെന്റ് നൽകുമ്പോൾ 25 ശതമാനം നൽകേണ്ട സംസ്ഥാന ഗവൺമെന്റ് മൗനം ഭജിക്കുന്നു.ഇതിനകം 23,500 മെട്രിക് ടൺ നെല്ല് സംഭരിച്ച് കഴിഞ്ഞു. ആലപ്പുഴയിലും, കോട്ടയത്തും, പാലക്കാട്ടും വൻ തോതിൽ നെല്ല് സംഭരണം നടത്തിയിട്ടും കർഷകന്റെ വിഹിതം നൽകിയിട്ടില്ല. കർഷകരാണ് വായ്പ എടുക്കുന്നതെങ്കിലും പലിശയും പിഴപ്പലിശയും നൽകേണ്ടതു് സപ്ലൈക്കോയാണെന്നും കെ.സുരേന്ദ്രൻ തുറന്നടിച്ചു. കഴിഞ്ഞ ഡിസംബറിൽ 2, 50, 373 കർഷകരിൽ നിന്നായി 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു.


ഭവന നിർമ്മാണ പദ്ധതിയിലും, ആയുഷ്മാൻ ഭാരതത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. സംസ്ഥാന ഖജനാവ് ശൂന്യമാണ്. കേന്ദ്രം അനുവദിക്കുന്നതുക പോലും ചെലവഴിക്കാൻ കേരള സർക്കാരിന് കഴിയുന്നില്ല. 40000 കോടി രൂപയുടെ നികുതിക്കുടിശ്ശിക സംസ്ഥാനത്തിനുണ്ട്. സി.പി.എം.നെ സഹായിക്കുന്നത് കുത്തക മുതലാളിമാരായതിനാൽ കുടിശ്ശിക പിരിച്ചെടുക്കാൻ കഴിയുന്നില്ല.ഇതിന് പുകമുറ സൃഷ്ടിക്കുന്നതിനാണ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം കോഴിക്കോട്ട് നടത്തിയത്. ഇത് മുസ്ലിം സമുദായത്തിൽ പുകുമുറ സൃഷ്ടിക്കാനുള്ള സി.പി.എം.ന്റെ ചെപ്പടി വിദ്യയാണ്.

കുടുംബശ്രീക്കാരെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ നവകേരള യാത്രക്ക് കൊണ്ടുപോകാനുള്ള ശ്രമം ബി. ജെ.പി. തടയും.തെരഞ്ഞെടുപ്പ് കോഴപ്പണത്തിന്റെ പേരിൽ ക്രൈം ബ്രാഞ്ച് നൽകിയ നോട്ടീസിൽ സുരേന്ദ്രൻ ഹാജരാകില്ലേയെന്ന ചോദ്യം അദ്ദേഹത്തെ രോഷാകുലനാക്കി . കെ.സുരേന്ദ്രനും സുരേഷ് ഗോപിയ്ക്കും ഒരു നിയമം,കിരൺ ബാബുവിന് മറ്റൊരു നീതി. ഇതിലേതാണ് ശരിയെന്ന് സുരേന്ദ്രൻ ചോദിച്ചു. കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ പരിതാപകരമാണെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News