ബി ജെ പി യ്ക്ക് ജയം ; സി പി എം ന് ഞെട്ടൽ.

തിരുവനന്തപുരം :
ജില്ലയിൽ തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ സി പി എം നെ പരാജയപ്പെടുത്തി ബി ജെ പി മികച്ച വിജയം നേടി. അരുവിക്കര മണമ്പൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി ജെ പി യിലെ സി. അർച്ചന 173 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി പി എം ന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 88ശതമാനം പോളിംഗ് ഉണ്ടായിരുന്നു.ആകെ 1221വോട്ടിൽ 1042 വോട്ട് പോൾ ചെയ്തു.
ബി ജെ പി സ്ഥാനാർത്ഥി സി. അർച്ചനയ്ക്ക് പുറമെ എൽ ഡി എഫ് സ്ഥാനാർത്ഥി എസ്.കൃഷ്ണകുമാരി യു ഡി എഫ് സ്ഥാനാർത്ഥി എസ്. രാധിക എ എ പി സ്ഥാനാർഥി ഷൈനി വിജയ എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. ബി ജെ പി സ്ഥാനാർത്ഥി സി. അർച്ചനയ്ക്ക് 553വോട്ടും എൽ ഡി എഫ് ന് 380 വോട്ടും യു ഡി എഫ് ന് 94 വോട്ടും എ എ പി സ്ഥാനാർത്ഥിയ്ക്ക് 15 വോട്ടുമാണ് ലഭിച്ചത്. 2020ൽ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 222 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് ഇവിടെ വിജയിച്ചിരുന്നത്.

