തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങളിൽ പ്രതിക്ഷേധിച്ച് നടൻ വിജയ്

 തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങളിൽ പ്രതിക്ഷേധിച്ച് നടൻ വിജയ്

ചെന്നൈ :

തമിഴ് നാട്ടിലെ ശിവഗംഗയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട അജിത് കുമാറിന് നീതി ആവശ്യപ്പെട്ട് ടിവികെ പ്രതിഷേധം സംഘടിപ്പിച്ചു. നടനും പാർട്ടി അദ്ധ്യക്ഷനുമായ വിജയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

എം.കെ സ്റ്റാലിൻ്റെ ഭരണ കാലത്ത് ഇതുവരെ 24 കസ്റ്റഡി കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ എത്രപേരോട് മുഖ്യമന്ത്രി ക്ഷമ ചോദിച്ചിട്ടുണ്ടെന്നും വിജയ് ചോദിച്ചു. അജിത് കുമാറിന്റെ കുടുംബത്തിന് നൽകിയതുപോലെ 24 പേരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ? ഇല്ലെങ്കിൽ എല്ലാ ഇരകൾക്കും അത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ⁠ജയരാജ് ആൻഡ് ബെന്നിക്സ് കേസ് സിബിഐക്ക് മാറ്റിയപ്പോൾ, അതിനെ പോലീസ് സേനയ്ക്ക് അപമാനമാണെന്നായിരുന്നു ഡി.എം.കെ വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഈ കേസ് അതേ സിബിഐക്കാണ് ഭരണകൂടം നൽകിയിട്ടുള്ളത്. അപ്പോൾ എന്താണ് നിങ്ങൾ അതിനെ വിശേഷിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ⁠ആർഎസ്എസിന്റെയും ബിജെപിയുടെയും പാവയായ അതേ സിബിഐയല്ലേ ഈ കേസും അന്വേഷിക്കുന്നതെന്നും വിജയ് രൂക്ഷമായി വിമർശിച്ചു. ⁠കേസ് അന്വേഷിക്കാൻ കോടതി മേൽനോട്ടത്തിൽ ഒരു എസ്‌ഐടി വേണമെന്ന് ടിവികെ ശക്തമായി ആവശ്യപ്പെടുന്നതായും വിജയ് പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News