ചരിത്രവിജയം: തലസ്ഥാന കോർപറേഷൻ ബിജെപിക്ക്!
എൻഡിഎയുടെ ചരിത്രവിജയം: തലസ്ഥാനത്ത് ബിജെപി ഭരണത്തിലേക്ക്, മേയർ തിരഞ്ഞെടുപ്പ് നിർണായകം
തിരുവനന്തപുരം: “മാറാത്തത് മാറും” എന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ, തിരുവനന്തപുരം കോർപറേഷനിൽ ചരിത്രപരമായ മുന്നേറ്റം നടത്തി. ആകെയുള്ള 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയ എൻഡിഎ, നാല് പതിറ്റാണ്ടിലേറെക്കാലം എൽഡിഎഫ് കോട്ടയായിരുന്ന തലസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എൽഡിഎഫ് 29 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, അധികാരം പിടിക്കാൻ 51 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യയിലേക്കെത്താൻ ബിജെപിക്ക് ഒരു സീറ്റ് മാത്രം മതി.
ആർ. ശ്രീലേഖയുടെ സർപ്രൈസ് എൻട്രി: തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ഡിജിപി ആർ. ശ്രീലേഖ എൻഡിഎയുടെ ഭാഗമായത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചു. അവരെ ബിജെപിയുടെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചാരണം നടന്നത്. മുൻ ഡിജിപിയുടെ സാന്നിധ്യം നഗരവാസികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി എന്നാണ് വിലയിരുത്തൽ.
കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ അട്ടിമറി വിജയമാണ് തലസ്ഥാന നഗരിയിൽ രേഖപ്പെടുത്തിയത്. നാലര പതിറ്റാണ്ടിലേറെക്കാലം ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി നയിക്കുന്ന എൻഡിഎ പിടിച്ചെടുത്തു. ഇത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന വഴിത്തിരിവായി കണക്കാക്കപ്പെടുന്നു.
50 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷി: ആകെയുള്ള 101 വാർഡുകളിൽ 50 സീറ്റുകൾ നേടിയാണ് എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. ഇതോടെ കോർപറേഷൻ ഭരണം പിടിക്കാനുള്ള ശക്തമായ നിലയിലാണ് ബിജെപി. എൽഡിഎഫ് 29 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ യുഡിഎഫ് 19 സീറ്റുകൾ നേടി. രണ്ട് സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു.
വർഷങ്ങളായുള്ള എൽഡിഎഫിന്റെ ആധിപത്യത്തിനാണ് ഈ വിജയം അന്ത്യം കുറിച്ചത്. കേരളത്തിൽ ബിജെപിക്ക് നഗരപ്രദേശങ്ങളിൽ ഉണ്ടാക്കാൻ കഴിഞ്ഞ ഏറ്റവും വലിയ മുന്നേറ്റമാണിത്.
വിജയത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ തിരുവനന്തപുരത്തെ ജനങ്ങൾക്ക് നന്ദി അറിയിച്ചു. ‘കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണ് ഈ ജനവിധി’ എന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ വിജയിച്ച എൻഡിഎ സ്ഥാനാര്‍ഥികള്‍
എൻഡിഎ- 50
1 സുകന്യ ഒ
ശ്രീകണ്ഠേശ്വരം
2ആർ ദിനേഷ്‌കുമാർ
ചെട്ടിവിളാകം
3 എം ആർ ഗോപൻ
നേമം
4 ആർ അഭിലാഷ്
എസ്റ്റേറ്റ്
5 സരിത പി
മണക്കാട്
6 ശ്രീദേവി എസ് കെ
പൊന്നൂമംഗലം
7 പാപ്പനം കോട് സജി
മേലാംകോട്
8 മിനി ആർ
ശ്രീവരാഹം
9 ഹരികുമാർ എസ്
ഫോർട്ട്
10 ദീപ എസ് നായർ
പെരുന്താന്നി
11 വി സുദേവൻ നായർ
സൈനിക സ്കൂൾ
12 എസ് എസ് സന്ധ്യാ റാണി
കാര്യവട്ടം
13 സ്വാതി എസ് കുമാർ
ഇടവക്കോട്
14 നീറമൺകര ഹരി
പാപ്പനംകോട്
15 അഡ്വ മിനി പി എസ്
ആക്കുളം
16 മഞ്ജു ജി എസ്
കാലടി
17 ആർ സി ബീന.
നെടുങ്കാട്
18 കരമന അജിത്.
കരമന
19 ആശാനാഥ് ജി എസ്
കരുമം
20 എ പ്രദീപ് കുമാർ
ഞാണ്ടൂർ ക്കോണം
21 ദീപുരാജ്
പൗഡിക്കോണം
22 വയൽക്കര രതീഷ്
പൂങ്കുളം
23 എസ് കെ പി രമേഷ്
ചാല.
24 ജയ രാജീവ്
കടകംപ ള്ളി
25 കെ പി ബിന്ദു
ആലത്തറ
26 ബി രാജേന്ദ്രൻ
കുഴിവിള
27 അർച്ചന മണികണ്ഠൻ
ചേങ്കോട്ടുകോണം
28 ചെമ്പഴന്തി ഉദയൻ
മണ്ണന്തല
29 കുമാരി ജയന്തി ആർ സി
അമ്പലമുക്ക്
30 ബി വിജയകുമാർ തുരുത്തുംമൂല
31 യമുന ആർ എസ്
നെട്ടയം
32 ആർ
ശ്രീ ലേഖ ശാസ്തമംഗലം
33 വിഷ്ണു മോഹൻ എം പാങ്ങോട്
34 പി എസ് ദേവിമ
തിരുമല
36 അഡ്വ വി ജി ഗിരികുമാർ വലിയവിള
37 രാജലക്ഷ്മി ടി പൂജപ്പുര
38 പി ടി മധു ജഗതി
39 സൂര്യ വി എസ് വലിയശാല
40 സത്യവതി വി വെള്ളാർ
41 പാച്ചല്ലൂർ ഗോപകുമാർ തിരുവല്ലം
42 സിമി ജ്യോതിഷ് അമ്പലത്തറ
43 ശ്രുതി എസ് എസ് ആറ്റുകാൽ
44 ഗിരി വി കമലേശ്വരം
45 വിനോദ് ആർ
ചെറുവക്കൽ
46 സുനിൽ എസ് എസ് ആറ്റിപ്ര
47സുഗതൻ ആർ വാഴോട്ടുകൊണം
48 സുമി ബാലു
കാഞ്ഞിരംപ്പറ
49അഡ്വ നന്ദ ഭാർഗവ്
വട്ടിയൂർക്കാവ്
50 അഡ്വ
വി വി രാജേഷ് കൊടുങ്ങാനൂർ
തിരുവനന്തപുരം കോർപറേഷനിലെ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍
എല്‍ഡിഎഫ് 29
1ശങ്കരൻകുട്ടി നായർ പി
വഞ്ചിയൂർ
2 വി ഗോപകുമാർ
മുടവൻമുകൾ
3 അഡ്വ ദീപക് എസ് പി
പേട്ട
4 കെ ശ്രീകുമാർ
ചാക്ക
5 ഷാജിദാ നാസർ
വള്ളക്കടവ്
6 പ്രശാന്ത് എസ്
കഴക്കൂട്ടം
7 ലിജു എസ്
ഉള്ളൂർ
8 ശൈലജാദേവി സി
പുഞ്ചക്കരി
9 ദീപാ സുരേഷ്
പാങ്ങപ്പാറ
10 അഫ്സ സജീന
ഹാർബർ.
11 പനിയടിമ ജെ
പോർട്ട്
12 കിൻസി ഐ വിൻ
വെട്ടുകാട്
13 സിന്ധു ശശി
കട്ടായിക്കോണം
14 അഡ്വ അശ്വതി എം എസ്
കരിക്കകം
15 വീണാകുമാരി ആർ
അണമുഖം
16 എസ് എസ് സിന്ധു
മെഡിക്കൽ കോളേജ്
17 അരുൺ വട്ടവിള ചെല്ലമംഗലം
18 ബി അജയകുമാർ
പാതിരപ്പള്ളി
19 അഡ്വ പാർവതി
ഗൗരീശപട്ടം
20 അഡ്വ രാഖീ രവികുമാർ.
വഴുതക്കാട്
21അജിൻ എസ് എൽ
തൃക്കണ്ണപുരം
22 ശിവജി ആർ പി
പുന്നായ്ക്കമുകൾ
23 ജി വേണുഗോപാൽ
തൈക്കാട്
24 വി ഗോപകുമാർ
മുടവൻമുകൾ
25 റസിയബീഗം
കളിപ്പാൻ കുളം
26 ശ്രുതി ഐ എം കുളത്തൂർ
27 സുചിത്ര ടി പള്ളിത്തുറ
തിരുവനന്തപുരം കോർപറേഷനിലെ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍
യുഡിഎഫ് – 19
1വൈഷ്ണ സുരേഷ്
മുട്ടട
2 ത്രേസ്യാമ്മ ടീച്ചർ
3 ആർ ഹരികുമാർ
തമ്പാനൂർ
4 ബി സുഭാഷ്
കിണവൂർ
5 ഷീബാ പാട്രിക്
വലിയതുറ
6 കെ ആർ ക്ലീറ്റസ്
നന്ദൻകോട്
7 ലതിക കുമാരി എസ്
വെങ്ങാനൂർ
8 മേരിപുഷ്പം
കുന്നുകുഴി
10 ശൈലജ
ചെമ്പഴന്തി
11 അഡ്വ ബിന്ദു വി എസ്
ശ്രീകാര്യം
12 അനിത എസ്
കുടപ്പനാകുന്ന്
13 അഡ്വ കെ എസ് ശബരീനാഥൻ
കവടിയാർ
14 രേഷ്മ സി
പട്ടം
15 അനിത അലക്സ്
കേസാവദാസ പുരം
16 ഷേർലി എസ്
പാളയം
17 ഷംന ടീച്ചർ
പുത്തൻപള്ളി
18 സജീന ടീച്ചർ
ബീമാപ്പള്ളി
19 മായ ആർ എസ്
കുറവൻകോണം
മറ്റുള്ളവ 2
1 പാറ്റൂർ രാധാകൃഷ്ണൻ
കണ്ണമ്മൂല
2 സുധീഷ് കുമാർ
പൗണ്ട് കടവ്
