തമിഴ്‌നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു

ചെന്നൈ:
തമിഴ്‌നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ തുറമുഖത്ത് നിന്ന് ഡീസൽ കയറ്റി വന്ന ചരക്ക് ട്രെയിൻ തിരുവള്ളൂരിന് സമീപം പാളം തെറ്റിയാണ് തീപിടിച്ചത്. തീവണ്ടിയുടെ ഒരു ഭാഗം മുഴുവൻ വൻതോതിൽ പുകപടലങ്ങളും തീജ്വാലകളും നിറഞ്ഞു.
ഇതുവരെ അഞ്ച് വാഗണുകള്‍ പൂർണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇന്ധനത്തിന്‍റെ അളവ് വളരെ കൂടുതലായതിനാൽ തീ കൂടുതൽ പടരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പത്തിലധികം ഫയർ എഞ്ചിനുകൾ തീ അണയ്‌ക്കുന്നതിനായി ശ്രമം നടത്തുന്നുണ്ട്. മുന്‍ കരുതലിന്‍റെ ഭാഗമായി സമീപത്തെ ജനവാസ മേഖലകളിൽ താമസിക്കുന്ന ആളുകളെ പൊലീസ് ഒഴിപ്പിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. അപകട സ്ഥലത്തിന് സമീപമുള്ള വീടുകളിലെ എൽപിജി സിലിണ്ടറുകൾ സുരക്ഷാ കാരണങ്ങളാൽ നീക്കം ചെയ്യുന്നുണ്ട്.
