നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കോർപ്പറേഷനിൽ നാളെ ബിജെപി ഹർത്താൽ, മലയാലപ്പുഴയിലും ഹർത്താൽ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് നാളെ ബിജെപി ഹർത്താൽ. കണ്ണൂർ കോർപ്പറേഷൻ പരിധിയിലാണ് ബുധനാഴ്‌ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാവും ഹർത്താൽ. ഹോട്ടലുകൾ, മറ്റ് ആവശ്യസേവനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.