ഊട്ടിയിലും കൊടൈക്കനാലിലും ടൂറിസ്റ്റ് വാഹനങ്ങൾക്ക് നിയന്ത്രണം
ചെന്നൈ:
ഊട്ടി ഉൾപ്പെടുന്ന നീലഗിരിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വിനോദ സഞ്ചാര വാഹനങ്ങൾക്ക് ഏപ്രിൽ മുതൽ ജൂൺ വരെ മദ്രാസ് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി.പ്രവൃത്തി ദിവസങ്ങളിൽ ദിവസം 6000 വാഹനവും വാരാന്ത്യത്തിൽ 8000 വാഹനവുമാണ് നീലഗിരിയിൽ അനുവദിക്കുന്നത്. കൊടൈക്കനാലിൽ ഇത് യഥാക്രമം 4000 വും 6000വുമാണ്. പൊതുഗതാഗത സംവിധാനമുപയോഗിച്ച് സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികളടെ വാഹനങ്ങൾക്കും അവശ്യ സർവീസുകൾക്കും ബാധകമല്ല. കൂടുതൽ വാഹനങ്ങളെത്തുന്നത് പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നു.