എൻ സി ശേഖർ പുരസ്കാരം നടൻ മധുവിന്

കണ്ണൂർ:
കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എൻ സി ശേഖറുടെ സ്മരണയ്ക്കായുള്ള പുരസ്കാരം മുതിർന്ന നടൻ മധുവിന് സമ്മാനിക്കുമെന്ന് പുരസ്കാര സമിതി ചെയർമാൻ എം വി ഗോവിന്ദൻ വാർത്താസമ്മേളത്തിൽ അറിയിച്ചു. എൻ സി ശേഖർ ഫൗണ്ടേഷനാണ് 30,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നൽകുന്നത്.ബഹുമുഖ പ്രവർത്തനങ്ങളിലൂടെ മലയാള സിനിമയിൽ അവിഭാജ്യഘടകമായി മാറിയ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് പുരസ്കാരം. കവി പ്രഭാവർമ്മ, വി പി പി മുസ്തഫ, ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഇടയത്ത് രവി എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാര ജേതാവിനെ തെരത്തെടുത്തത്. ഡിസംബർ നാലിന് തിരുവനന്തപുരത്ത് മധുവിന്റെ വസതിയിൽ പുരസ്കാരം സമ്മാനിക്കും.