മറിയക്കുട്ടിയെ കാണുവാൻ സുരേഷ് ഗോപി വീട്ടിലെത്തി

സി പി എം കാരണം പ്രശസ്തയായി തീർന്ന മറിയക്കുട്ടിയെ കാണുവാൻ സി പി എം കാരണം ജനപ്രിയ നേതാവായി മാറിയ സുരേഷ് ഗോപി വീട്ടിലെത്തി. വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം.മറിയക്കുട്ടിയുടെ ദുരിത ജീവിതം നേരിൽ കണ്ടറിഞ്ഞ സാഹചര്യത്തിൽ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയവും മറിയക്കുട്ടി ചാനൽ ചർച്ചകളിൽ ഉന്നയിച്ചിരുന്നു.
പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഭിക്ഷ യാചിച്ച വയോധിക സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും വീടിനു നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.
മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലവും രണ്ടുവീടുമുണ്ടെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. പ്രചരണങ്ങൾ ശക്തമായതോടെ മറിയക്കുട്ടി മന്നാംങ്കണ്ടം വില്ലേജ് ഓഫീസിനെ സമീപിക്കുകയും ഭൂമിയില്ല എന്ന് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് വാങ്ങിക്കുകയുമായിരുന്നു. തുടർന്നാണ് ഹൈക്കോടതി സമീപിക്കാൻ മറിയക്കുട്ടി തീരുമാനമെടുത്തത്.
കോണ്‍ഗ്രസ് വന്നാലും ബിജെപി വന്നാലും കൂടെ നിര്‍ത്തുമെന്നും രാഷ്ട്രീയമില്ലെന്നും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കൈ കിട്ടിയാലേ വിശ്വസിക്കൂ എന്ന് മറിയക്കുട്ടി ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു .
ഇതിനിടയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ മറിയക്കുട്ടി പ്രശനത്തിൽ പ്രതികരിച്ചു .മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കമാണെന്നും തിരുത്തിയതോടെ പ്രശ്നം തീർന്നെന്നും ഇ പി ജയരാജൻ പറഞ്ഞു . മാനുഷികമായ തെറ്റാണ് പറ്റിയതെന്ന് ഇപി ജയരാജൻ പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ പ്രായമായ സ്ത്രീയെ കോടതിയിൽ പോകാനൊക്കെ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും ഇപി പറഞ്ഞു.



