കെ എം അച്ചുതൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

കെ എം അച്ചുതൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
ഗുരുവായൂർ:
ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം മുതുർ കവപ്ര മാറത്ത് മനയിൽ കെ എം അച്ചുതൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു.ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറു മാസത്തേക്കാണ് തെരഞ്ഞെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്കാരമണ്ഡപത്തിൽ വച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്. നേരത്തെ യോഗ്യത നേടിയ 51 പേരിൽ 44 പേർ ഹാജരായി. തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനുശേഷം 31 ന് അടയാള ചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.