ഗുരുവായൂർ: നവീകരിച്ച തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന്റെ വാടക ഒരു മണിക്കൂറിന് ജി.എസ്.ടി ഉൾപ്പെടെ 5,900 രൂപയായി ഉയർത്തിയ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം. കൊച്ചു കുട്ടികളുടെ അരങ്ങേറ്റത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഓഡിറ്റോറിയത്തിന് ഇത്രയും വലിയ തുക ഈടാക്കുന്നത് സാധാരണക്കാരായ ഭക്തർക്ക് കനത്ത തിരിച്ചടിയാണെന്ന് സോഷ്യൽ മീഡിയയിൽ ഭക്തർ ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപ വരുമാനവും ആസ്തിയുമുള്ള ക്ഷേത്ര ഭരണസമിതി, കുട്ടികളുടെ കലാപ്രകടനങ്ങൾക്കും അരങ്ങേറ്റങ്ങൾക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ സ്റ്റേജ് വിട്ടുനൽകാൻ തയ്യാറാകാത്തതിനെ ഭക്തർ ചോദ്യം ചെയ്യുന്നു. […]Read More
ഗുരുവായൂർ: ഭൂപടത്തിൽ ഭക്തിയുടെ കേന്ദ്രമായ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ വെള്ളം നിറച്ചു വെക്കുന്നതിനുള്ള കിടാരം നിർമ്മാണവുമായി ബന്ധപ്പെട്ട 80 വർഷം പഴക്കമുള്ള അപൂർവ്വ സാമൂതിരി രേഖ പുറത്ത്. രാമയ്യർ പരമേശ്വരൻ പങ്കുവെച്ച വിവരങ്ങളിലാണ് ക്ഷേത്ര ചിട്ടകളുടെയും പൗരാണിക ഭരണസംവിധാനങ്ങളുടെയും കൃത്യത വെളിപ്പെടുത്തുന്ന വിവരങ്ങളുള്ളത്. 1946 ഡിസംബർ 19-നാണ് അന്നത്തെ മാനേജിംഗ് ട്രസ്റ്റിയായിരുന്ന കോഴിക്കോട് സാമൂതിരിപ്പാട് തമ്പുരാൻ ദേവസ്വം മാനേജർക്ക് കൗതുകകരമായ ഈ തിട്ടൂരം അയക്കുന്നത്. ശ്രീകോവിലിനകത്ത് വെള്ളം നിറച്ചിരുന്ന പഴയ പിച്ചളകിടാരം കേടുവന്നതിനെ തുടർന്ന്, പഴയ കാതൻ […]Read More
BY:PRANOB GURUVAYUR ഗുരുവായൂർ: കിഴക്കേ ഗോപുരനടയിൽ പുലർച്ചെ രണ്ടരയ്ക്ക് നാഴികമണി മുഴങ്ങുമ്പോൾ, ആകാശവീഥിയിലേക്ക് ഒഴുകിയെത്തുന്ന ആ പവിത്രശബ്ദം മലയാളിയുടെ പുലരികളുടെ ഭാഗമായിട്ട് ഇന്നേക്ക് 65 വർഷം! “ഓം നമോ നാരായണായ…” എന്ന നാമമന്ത്രത്തോടെ ഗാനകോകിലം പി. ലീല പാടി സമർപ്പിച്ച നാരായണീയം, ജ്ഞാനപ്പാന, ഹരിനാമകീർത്തനം ഗ്രാമഫോൺ റെക്കോർഡുകൾക്ക് ആറരപ്പതിറ്റാണ്ടിന്റെ ഭക്തിനിർഭരമായ ചരിത്രം. 1961 സെപ്റ്റംബർ 21-ന് സാഹിത്യ കുശലൻ പുത്തേഴത്ത് രാമൻ മേനോൻ ഉദ്ഘാടനം നിർവ്വഹിക്കുകയും, സെപ്റ്റംബർ 22 മുപ്പട്ടു വെള്ളിയാഴ്ച മുതൽ ക്ഷേത്രസന്നിധിയിൽ നിത്യേന കേൾപ്പിച്ചു […]Read More
BY: PRANOB GURUVAYUR ഗുരുവായൂർ — ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിൽ നടന്നത് record 420 വിവാഹങ്ങൾ. ഇതോടെ കഴിഞ്ഞ ഓഗസ്റ്റ് 23-ന് നടന്ന 416 വിവാഹങ്ങളുടെ റെക്കോർഡാണ് വഴിമാറിയത്. പുലർച്ചെ 4 മണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ ഉച്ചയ്ക്ക് 12:30-ഓടെ പൂർത്തിയായി. 21 സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെ ആകെ 443 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത്. ഉഷപൂജയ്ക്കും പന്തീരടി പൂജയ്ക്കും നട അടച്ച സമയം ഒഴികെ ബാക്കി നേരങ്ങളിലെല്ലാം വിവാഹച്ചടങ്ങുകൾ തുടർച്ചയായി നടന്നു. […]Read More
BY:PRANOB GURUVAYUR തൃശ്ശൂർ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നു പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രദർശനം. ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ദേവസ്വം അധികൃതരും ജീവനക്കാരും ചേർന്ന് ഉപമുഖ്യമന്ത്രിയെയും സംഘത്തെയും ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പലത്തിലെത്തി ശ്രീഗുരുവായൂരപ്പനെ ദർശിച്ച അദ്ദേഹം നിർമ്മാല്യ ദർശനത്തിൽ പങ്കെടുത്തു. തുടര്ന്ന് ക്ഷേത്രത്തിൽ നിന്ന് ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങളും ഏറ്റുവാങ്ങി. മുൻ തൃശൂർ ജില്ലാ കളക്ടറും നിലവിൽ […]Read More
BY:pranob guruvayur ഗുരുവായൂർ: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ സെപ്റ്റംബർ 13-ന് ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹത്തിരക്ക് അനുഭവപ്പെടുമെന്ന് കണക്കുകൂട്ടൽ. ഇതിനകം 409 വിവാഹങ്ങൾക്കായി ശീട്ടാക്കിക്കഴിഞ്ഞതായി ഗുരുവായൂർ ദേവസ്വം അറിയിച്ചു. ചടങ്ങിന്റെ തലേദിവസം വരെ ബുക്കിംഗ് സൗകര്യമുള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. തീർഥാടകർക്ക് സുഗമമായ ക്ഷേത്രദർശനവും വിവാഹച്ചടങ്ങുകളും ഉറപ്പാക്കാൻ പൊലീസുമായി സഹകരിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ഒരുക്കുന്നത്. ഭക്തജനങ്ങളുടെ സഹകരണവും ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും അഭ്യർത്ഥിച്ചു. പ്രധാന ക്രമീകരണങ്ങൾ: കഴിഞ്ഞ […]Read More
BY: PRANOB GURUVAYUR ഗുരുവായൂർ: ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ഭക്തിയുടെയും ഗജപ്രൗഢിയുടെയും സുവർണ്ണ അധ്യായമായി മാറിയ ഗുരുവായൂർ കേശവന് ‘ഗജരാജൻ’ ബഹുമതിയും സേവന സുവർണ്ണ ജൂബിലി ആദരവും ലഭിച്ചിട്ട് ഇന്ന് (സെപ്റ്റംബർ 10) 53 വർഷം പൂർത്തിയാകുന്നു. ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഒരു ക്ഷേത്രത്തിലെ ഗജവീരന് ഇത്തരമൊരു രാജകീയ ബഹുമതിയും ജനകീയ ആഘോഷവും ഭക്തജനങ്ങളും ദേവസ്വവും ചേർന്ന് നൽകിയത്. 1973 സെപ്റ്റംബർ 10-നായിരുന്നു ഈ അപൂർവ്വ നിമിഷത്തിന് ഗുരുവായൂർ സാക്ഷ്യം വഹിച്ചത്. കുസൃതിയിൽ നിന്ന് […]Read More
BY: PRANAV GURUVAYUR ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണനാട്ടത്തിന് തുടക്കമായി. ബുധനാഴ്ച രാത്രി അത്താഴപൂജയ്ക്കും തൃപ്പുകയ്ക്കും ശേഷം ശ്രീലകവാതിൽ അടച്ചതോടെ ക്ഷേത്രത്തിലെ വടക്കേ പ്രദക്ഷിണവഴിയിൽ കളിവിളക്ക് തെളിഞ്ഞു. നിറഞ്ഞ ഭക്തസദസ്സിന് മുന്നിൽ ആദ്യ കഥയായ ‘അവതാരം’ അരങ്ങേറി. അവതാര കൃഷ്ണനായി നിവേദ് കൃഷ്ണനും ബലരാമനായി ഹരിശങ്കറും വേഷമിട്ടു. കംസനായി കളിയോഗം ആശാൻ എം.വി. ഉണ്ണികൃഷ്ണൻ അരങ്ങിലെത്തി. ബ്രഹ്മാവായി ഗോകുൽ, പൂതനയായി വേണുഗോപാൽ, ദേവകിയായി വി.സി. വിഷ്ണു, ഭൂമിദേവിയായി എം.പി. വിഷ്ണുപ്രസാദ്, […]Read More
BY: PRANOB GURUVAYUR ഗുരുവായൂർ: സർഗ്ഗാത്മകതയുടെ വർണ്ണക്കാഴ്ചകൾ തീർത്ത നാലാമത് ‘ആന വര’ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഗുരുവായൂർ ദേവസ്വവും മാതൃഭൂമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ എത്തിയ കുട്ടിചിത്രകാരന്മാർക്ക് തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വെച്ച് ഉപഹാരങ്ങളും കാഷ് അവാർഡുകളും സമ്മാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം […]Read More
BY : PRANOB GURUVAYUR ഗുരുവായൂർ: ഉത്രാട നാളിൽ ശ്രീഗുരുവായൂരപ്പന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കാഴ്ചക്കുല സമർപ്പണം നടന്നു. ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉൾപ്പെടെ നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തി ഭഗവാന് നേന്ത്രക്കുലകൾ സമർപ്പിച്ചത്. രാവിലത്തെ ശീവേലിക്കു ശേഷം ഏഴു മണിയോടെയാണ് കാഴ്ചക്കുല സമർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. സ്വർണക്കൊടിമരത്തിന് സമീപം ഒരുക്കിയ നാക്കിലയിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി […]Read More
