BY: PRANOB GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരവിശേഷമായ ഉത്രാട കാഴ്ചക്കുല സമർപ്പണം ഇന്ന് (ഓഗസ്റ്റ് 25, ചൊവ്വാഴ്ച) ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. രാവിലെ ശീവേലിക്കു ശേഷം സ്വർണക്കൊടി മരച്ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണം. ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഊരാളൻ, തന്ത്രി, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ കൊടിമരച്ചുവട്ടിൽ കാഴ്ചക്കുലകൾ അർപ്പിക്കും. ചടങ്ങിൽ ബഹു. ദേവസ്വം മന്ത്രി കെ.മുരളീധരനും പങ്കെടുക്കും. പ്രധാന വിവരങ്ങളും ദർശന ക്രമീകരണങ്ങളും: നാളെ […]Read More
BY: PRANOB GURUVAYUR തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലാദ്യമായി ഒറ്റദിവസം 437 വിവാഹങ്ങൾ നടന്ന് പുതിയ റെക്കോർഡ് കുറിച്ചു. ഓഗസ്റ്റ് 23-ന് ആറ് മണ്ഡപങ്ങളിലായി നടന്ന ചടങ്ങുകൾക്ക് പുലർച്ചെ 4 മണിക്ക് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് തുടക്കമായത്. ആദ്യ ചടങ്ങിൽ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ, പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലി ചാർത്തി. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ 137 വിവാഹങ്ങൾ പൂർത്തിയായി. ചിങ്ങമാസത്തിലെ ശുഭമുഹൂർത്തത്തിൽ എത്തിയ ഭക്തജനങ്ങളുടെയും […]Read More
BY: PRANOB GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹ തിരക്ക് അനുഭവപ്പെടുന്ന നാളെ (ആഗസ്റ്റ് 23 – 422 വിവാഹങ്ങൾ), ആഗസ്റ്റ് 30 (338 വിവാഹങ്ങൾ), സെപ്റ്റംബർ 13 (320 വിവാഹങ്ങൾ) എന്നീ തീയതികളിൽ ദർശനത്തിനും താലികെട്ട് ചടങ്ങുകൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. വിവാഹങ്ങൾ സുഗമമായി നടത്തുന്നതിനായി നാളെ പുലർച്ചെ 4 മണി മുതൽ താലികെട്ട് ചടങ്ങുകൾ […]Read More
BY : PRANOB GURUVAYUR : ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾക്ക് കൂടുതൽ മികച്ച താമസസൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം ആരംഭിച്ചു. ദർശനത്തിനെത്തുന്ന ഭക്തർക്ക് മുറികൾ നേരിട്ട് അനുവദിച്ചു തുടങ്ങി. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗം മനോജ് ബി. നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് മുറികളുടെ വിതരണത്തിന് തുടക്കമായത്. റൂം അന്വേഷിച്ചെത്തിയ മലപ്പുറം സ്വദേശി ശിവപ്രസാദിന് ആദ്യ മുറി അനുവദിച്ച് ദേവസ്വം ചെയർമാൻ തന്നെ താക്കോൽ കൈമാറി. ഇനിമുതൽ ഭക്തർക്ക് നേരിട്ടെത്തി മുറികൾ ബുക്ക് […]Read More
BY: PRANOB ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമമായ ഭക്തജന ദർശനം ഉറപ്പാക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച വെർച്വൽ ക്യൂ സംവിധാനത്തിന് വൻ പ്രതികരണം. വെർച്വൽ ക്യൂ മാർഗ്ഗം ഏർപ്പെടുത്തിയ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രമായി മൂവായിരത്തിലധികം ഭക്തരാണ് ഭഗവദ്ദർശനം നടത്തിയത്. ഓഗസ്റ്റ് 4 ചൊവ്വാഴ്ച ആരംഭിച്ച സംവിധാനം വഴി ആദ്യദിനം 1,482 പേരും, രണ്ടാം ദിനം 1,606 പേരുമാണ് ദർശനം നടത്തിയത്. ഈ രണ്ട് ദിവസങ്ങളിലായി ആകെ 4,800 ഓളം പേർ ഓൺലൈൻ വഴി മുൻകൂട്ടി ബുക്കിംഗ് പൂർത്തിയാക്കിയിരുന്നു. […]Read More
തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ നവീകരിച്ച ‘കൗസ്തുഭം’ റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർവ്വഹിച്ചു. ദേവസ്വം ബോർഡുകളുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കലവറയില്ലാത്ത പിന്തുണയാണ് നൽകി വരുന്നതെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. 40 വർഷം മുൻപ് തന്റെ പിതാവ് ഉദ്ഘാടനം ചെയ്ത റെസ്റ്റ് ഹൗസ് ഇപ്പോൾ നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിക്കാനായത് വലിയൊരു മഹാഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂർ, കൊട്ടിയൂർ അടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി പിൽഗ്രിം തീർത്ഥാടന സർക്യൂട്ട് പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റിൽ […]Read More
BY: ANEESH GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഇനി സൗജന്യ ദർശനത്തിനായി ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താം. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് തുടക്കത്തിൽ ഈ സംവിധാനം നിലവിൽ വരുന്നത്. ബുക്കിങ്ങ് വിവരങ്ങൾ: ഭക്തർക്ക് ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ guruvayurdevaswom.in സന്ദർശിച്ച് വെർച്വൽ ക്യൂ ദർശനത്തിനായി ബുക്കിങ് നടത്താവുന്നതാണ്.Read More
തൃശൂർ: നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ശ്രീഗുരുവായൂരപ്പന്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കുചേർന്ന് ഗുരുവായൂർ ദേവസ്വത്തിലെ പ്രശസ്ത കൊമ്പൻ ‘കീർത്തി’. ഇന്ന് ഉച്ചതിരിഞ്ഞു നടന്ന ശീവേലി എഴുന്നള്ളിപ്പിലാണ് കീർത്തിയാന പങ്കെടുത്തത്. ഏറെ നാളുകൾക്ക് ശേഷം ക്ഷേത്രത്തിനകത്തെത്തിയ കൊമ്പൻ തികച്ചും ശാന്തനായി വിജയകരമായി എഴുന്നള്ളിപ്പിന്റെ പ്രദക്ഷിണം പൂർത്തിയാക്കി. 2021-ലാണ് കീർത്തിയെ ഇതിനുമുമ്പ് ഒടുവിലായി ശീവേലിയിൽ പങ്കെടുപ്പിച്ചിരുന്നത്. പിന്നീട് ചില കാരണങ്ങളാൽ എഴുന്നള്ളിപ്പുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ആനയെ വീണ്ടും ക്ഷേത്ര ചടങ്ങുകളുടെ ഭാഗമാക്കാൻ കഴിഞ്ഞത് പാപ്പാൻമാരായ മഹേഷ് പി.എസ്, ഉണ്ണിക്കൃഷ്ണൻ […]Read More
ഗുരുവായൂർ ∙ ശ്രീഗുരുവായൂരപ്പന്റെ ഇഷ്ട കലാരൂപമായ കൃഷ്ണനാട്ടത്തിന്റെ ഈ വർഷത്തെ 41 ദിവസം നീളുന്ന കച്ചകെട്ട് അഭ്യാസത്തിന് ഗുരുവായൂരിൽ ഭക്തിസാന്ദ്രമായ തുടക്കം. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അഭ്യാസ ചടങ്ങുകൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ രാവിലെ മാത്രമായിരിക്കും പരിശീലനം. ജൂലൈ 16 വ്യാഴാഴ്ച മുതൽ പുലർച്ചെ 3 മണിക്ക് ആരംഭിച്ച് രാത്രി 8 മണി വരെ നീളുന്ന പൂർണ്ണതോതിലുള്ള കഠിന സാധകങ്ങളിലേക്ക് കളിയോഗം കടക്കും. കച്ചകെട്ടിയുള്ള അഭ്യാസം, ചവിട്ടിയുഴിച്ചിൽ, വായ്ത്താരി ചൊല്ലിയുള്ള അഭ്യാസം, ചൊല്ലിയാട്ടം എന്നിവ ജൂലൈ […]Read More
