ഭക്ഷ്യവിഷബാധ; എറണാകുളം തൃക്കാക്കര ആര്യാസ് ഹോട്ടൽ പൂട്ടിച്ചു.
കൊച്ചി: എറണാകുളം ആര്‍.ടി.ഒ അനന്തകൃഷ്ണനും മകൻ അശ്വിൻ കൃഷ്ണനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവർ ഭക്ഷണം കഴിച്ച തൃക്കാക്കര ആര്യാസ് ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്. ഹോട്ടലിന് 50000 രൂപ പിഴയും ഈടാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അനന്തകൃഷ്ണനും മകനും കാക്കനാട് ടി.വി സെന്‍ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെ ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. മസാലദോശയാണ് ഇരുവരും കഴിച്ചത്.
തുടർച്ചയായുള്ള ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആർടിഒയെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കുകയായിരുന്നു.