പാലക്കാട് പോളിങ് 70.51 ശതമാനം

പാലക്കാട്:
ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രേഖപ്പെടുത്തിയത് 70.51 ശതമാനം പോളിങ്. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ പോളിങ്. ഏറ്റവും കുറവ് കണ്ണാടി ഗ്രാമപഞ്ചായത്തിൽ.ആകെ 1,94,706 വോട്ടർമാരിൽ 1,36,323 വോട്ടർമാരാണ് ജനവിധിയെഴുതിയത്. 70,203 സ്ത്രീകളും, 66,116 പുരുഷൻമാരും നാല് ട്രാൻസ് ജെൻഡേഴ്സും വോട്ടുചെയ്തു. ഇരട്ട വോട്ടിന്റെ പേരിൽ വിവാദത്തിലായ ബി ജെ പി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് വോട്ട് ചെയ്തില്ല.