മയക്കുവെടി വച്ച് പിടികൂടിയതിന് പിന്നാലെ പാലക്കാട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു

 മയക്കുവെടി വച്ച് പിടികൂടിയതിന് പിന്നാലെ പാലക്കാട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു

filepicture

പാലക്കാട്:

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റിയിരുന്നു. ആന്തരിക രക്തസ്രവാമാണ് പുലിയുടെ മരണകാരണമെന്ന് സൂചനയുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

മയക്കുവെടി വെച്ചതിൽ അശാസ്ത്രീയത ഉണ്ടായില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചത്. പുലിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ ആരംഭിക്കും ആറു മണിക്കൂറോളമാണ് കമ്പി വേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചാണ് പിടികൂടിയിരുന്നത്. വെറ്ററിനറി സർജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കിയത്.

വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പുലി കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.

ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പുലി കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തിരിച്ചിറങ്ങാൻ പറ്റാത്തവിധം കുടുങ്ങിപ്പോയ നിലയിലായിരുന്നു പുലി. ഏതാണ്ട് നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് വേലിയില്‍ കുടുങ്ങിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News