തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; 2 കുട്ടികളടക്കം 5 പേർ മരിച്ചു
തൃശൂർ: നാട്ടികയിൽ റോഡരികില്‍ ഉറങ്ങിക്കിടന്നവർക്ക് ഇടയിലേക്ക് തടി ലോറി പാഞ്ഞു കയറി 5 മരണം. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റു. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. നാട്ടിക ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ബാരിക്കേഡ് മറി കടന്ന് വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. അപകടമുണ്ടാക്കിയ വണ്ടിയുടെ ഡ്രൈവറും ക്ലീനറും അറസ്റ്റിലായിട്ടുണ്ട്. കണ്ണൂർ ആലങ്കോട് സ്വദേശി ക്ലീനറായ അലക്‌സ് (33), ഡ്രൈവർ ജോസ്(54) എന്നവരാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന അലക്‌സ് ആണ് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.