കവിത “ഓർമകൾ മാത്രം:രചന : കവിതാ വിശ്വനാഥ്
ഓർമകൾ മാത്രം
നിനവുകൾനീറിപ്പിടയുന്നമനസ്സിൽ
നിനക്കായ്കാവ്യങ്ങൾരചിക്കുന്നതെങ്ങനെ
അറിയാതെവിങ്ങുമെന്നുള്ളിലെ ഗദ്ഗദം
പറയാതറിയുവാനിന്നുനീമറന്നോ
പുതുമഴചിലമ്പിയരികിലെത്തുമ്പോൾ
എൻ്റെചാരത്തണഞ്ഞുനീമൊഴിഞ്ഞപോലെ
നിദ്രാവിഹീനമാംനിശീഥിനികളിൽ നീ
സ്നിഗ്ധഹൃദയദളങ്ങളിൽതൊട്ട പോലെ
ഓർമയിൽനിന്മുഖംനിഴലായ്തെളിയുമ്പോൾ
ഓമൽക്കിനാക്കളെയെത്രമേലോമനിച്ചു
നിന്നടുത്തണഞ്ഞീടുവാൻമോഹിച്ചമാത്രയിൽ
നെടുവീർപ്പുംനൊമ്പരങ്ങളുംമാത്രമായി
ഈമലർകാലവുംകൊഴിഞ്ഞിടാറായല്ലോ
ഈറൻമിഴിയിണകൾതോരാതെയായല്ലോ
മനതാരിൽവിരിഞ്ഞദളങ്ങൾകൊഴിഞ്ഞു
കനവുകൾവിടർന്നകാലവുംകഴിഞ്ഞു
നീജ്വലിപ്പിച്ചുണർത്തിയവർണ്ണരേണുക്കൾ
നേർത്തവിതുമ്പലായെന്നുള്ളിൽ പിടയുന്നു
പറയുവാൻനിനച്ചവായ്ത്താരികളെല്ലാം
കണ്ഠനാളത്തിങ്കൽകുരുങ്ങിക്കൊഴിയുന്നു
ഈവീഥിയിലാകാൽപാടുചികഞ്ഞനേരം
ഈക്ഷണമിനിയുംവേണ്ടെന്നോതിയപ്പോലെ
വേർപാടിൻനെരിപ്പോടിലെരിഞ്ഞമരുമ്പോൾ
യാത്രകളെല്ലാമിവിടെയിന്നർത്ഥശൂന്യം
എന്നന്തരാത്മാവിൻകൂടിലൊന്നെത്തിനോക്കാൻ
എന്നോർമകളുംഞാനുംമാത്രംബാക്കിയായി.