സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം

പാലക്കാട് :
സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ജില്ലയിൽ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ നേരത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചിരുന്നു.
. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. 29 വരെ പാലക്കാട് ജില്ലയിൽ താപനില 41ഡിഗ്രി സെൽഷ്യസ് ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉഷ്ണ തരംഗത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സൂര്യാഘാതവും അതിനോനബന്ധിച്ച ബുദ്ധിമുട്ടുകളും മരണവും കുറയ്ക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- സൂര്യനുള്ളപ്പോൾ പ്രത്യേകിച്ച് 12.00 നും 3.00നും ഇടയ്ക്ക് പുറത്തിറങ്ങാതിരിക്കുക.
- ദാഹമില്ലെങ്കിലും ആവശ്യത്തിനും പറ്റുമ്പോഴൊക്കെയും വെള്ളം കുടിക്കുക.
- കനം കുറഞ്ഞ, ഇളം നിറത്തിലുള്ള കാറ്റു കടക്കുന്ന പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
- ചൂട് കൂടുതലുള്ളപ്പോൾ കൂടൂതൽ ശാരീരിക അദ്ധ്വാനം വേണ്ട ജോലികൾ ചെയ്യാതിരിക്കുക. പുറത്ത് 12.00 നും 3.00 ഇടയ്ക്ക് ജോലി ചെയ്യാതിരിക്കുക.
- യാത്ര ചെയ്യുമ്പോൾ വെള്ളം കരുതുക.
- ആൽക്കഹോൾ, ചായ, കാപ്പി, വായുവുള്ള ശീതള പാനീയങ്ങൾ എന്നീ നിർജലീകരിക്കുന്നവ ഉപേക്ഷിക്കുക.
- ഉയർന്ന കൊഴുപ്പുള്ളതും പഴകിയതുമായ ഭക്ഷണം കഴിക്കരുത്.
- പുറത്ത് ജോലി ചെയ്യേണ്ടി വന്നാൽ തൊപ്പി, കുട ഉപയോഗിക്കുക. തലയിലും കഴുത്തിലും മുഖത്തും കൈകാലുകളിലും നനഞ്ഞ വസ്ത്രം കൊണ്ട് മൂടുക.
- കുട്ടികളെ അടച്ച കാറിലാക്കി പോകരുത്.
- തല ചുറ്റലൊ ക്ഷീണമൊ തോന്നിയാൽ ഉടനെ ഡോക്ടറെ കാണുക.
- ശരീരത്തിന് പുനർജലീകരണം ചെയ്യുന്ന ഒ ആർ എസ് ലായനി, വീട്ടീലുണ്ടാക്കുന്ന പാനീയങ്ങളായ ലസ്സി, കഞ്ഞിവെള്ളം, നാരങ്ങവെള്ളം, സംഭാരം എന്നിവ കഴിക്കുക.
- മൃഗങ്ങളെ തണലിൽ നിർത്തുക, ആവശ്യത്തിന് വെള്ളം കൊടുക്കുക.
- പങ്കകൾ ഉപയോഗിക്കുക. നനഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക, തണുത്ത വെള്ളത്തിൽ ഇടയ്ക്കിടെ കുളിക്കു