മുൻ മേയർ ആര്യ രാജേന്ദ്രൻ LDF പ്രചാരണത്തിന് ഊർജ്ജം പകരുന്നു

 മുൻ മേയർ ആര്യ രാജേന്ദ്രൻ LDF പ്രചാരണത്തിന് ഊർജ്ജം പകരുന്നു

പാച്ചല്ലൂർ ജയചന്ദ്രൻ ,കരിങ്കട രാജൻ ,ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം:

തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി രംഗത്തെത്തി. LDF സ്ഥാനാർഥികളെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചും പിന്തുണ അറിയിച്ചുമാണ് അവർ മുന്നണിയുടെ പ്രചാരണത്തിന് ശക്തി പകരുന്നത്.

ഈ പ്രചാരണത്തിനിടയിൽ, തിരുവല്ലം വാർഡിലെ LDF സ്ഥാനാർഥിയായ കരിങ്കട രാജനെ പാച്ചല്ലൂരിൽ വെച്ച് മുൻ മേയർ നേരിട്ട് കണ്ടു അനുമോദിച്ചു. പ്രദേശിക തലത്തിൽ ജനകീയനായ രാജന് ആര്യ രാജേന്ദ്രൻ നൽകിയ ആശംസകൾ പ്രവർത്തകരിൽ ആവേശം നിറച്ചു. തലസ്ഥാന നഗരിയിലെ LDF-ന്റെ പ്രധാന മുഖങ്ങളിലൊരാളായ മുൻ മേയറുടെ സാന്നിദ്ധ്യം സ്ഥാനാർത്ഥികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ, LDF തങ്ങളുടെ പ്രാദേശിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും അടിത്തട്ടിലുള്ള പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കാനുമുള്ള ശ്രമത്തിലാണ്. ആര്യ രാജേന്ദ്രനെ പോലുള്ള പ്രധാന നേതാക്കളെ പ്രചാരണരംഗത്ത് എത്തിക്കുന്നത് വോട്ടർമാരെ കൂടുതൽ ആകർഷിക്കാൻ സഹായിക്കുമെന്നും മുന്നണി പ്രതീക്ഷിക്കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News