Tags :LDF

News കണ്ണൂർ

കേരളത്തിൽ നടക്കുന്ന വികസന പദ്ധതികൾ തുടരുന്ന തരത്തിലുള്ള ജനവിധി: മുഖ്യമന്ത്രി

കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാനമായ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194-ാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസന കുതിപ്പിന് ഒരിടവേള പോലും ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിനെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വികസിത കേരളത്തിലേക്കുള്ള ചുവടുവെപ്പിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്. എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ […]Read More

News തിരുവനന്തപുരം

പ്രകടനപത്രികയിലെ 97 ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കി: എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് പത്ത് വർഷം തികയുന്ന വേളയിൽ, കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന പുരോഗതി വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കുകയോ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലോ ആണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയത് സർക്കാരിന്റെ വലിയ നേട്ടമായി മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ഏകദേശം 20 ലക്ഷം ആളുകൾക്ക് ഇതിലൂടെ […]Read More

News ആലപ്പുഴ

എൽഡിഎഫ്-ബിജെപി അന്തർധാര; ശബരിമല വിഷയത്തിൽ മോദിയുടെ മൗനം മുഖ്യമന്ത്രിയെ സഹായിക്കാനെന്ന് രാഹുൽ ഗാന്ധി

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എൽഡിഎഫിനെ ഇപ്പോൾ ‘ഇടതുപക്ഷം’ എന്ന് വിളിക്കാൻ കഴിയില്ലെന്നും ആർഎസ്എസുമായും ബിജെപിയുമായും കൂട്ടുകൂടാൻ മടിയില്ലാത്ത നേതാക്കളാണ് മുന്നണിയെ നയിക്കുന്നതെന്നും ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം സംസ്ഥാന സർക്കാരിനെ സഹായിക്കാനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന മോദി കേരളത്തിലെത്തുമ്പോൾ ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് മിണ്ടുന്നില്ല. സ്വർണം കവർന്ന് […]Read More

News കോട്ടയം

എൽ.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി: ‘കേരള കോൺഗ്രസ് എം

കോട്ടയം: കേരള കോൺഗ്രസ് എം (KC-M) മുന്നണി വിടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസിന് എന്നും ഒരേയൊരു നിലപാടേയുള്ളൂവെന്നും അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പമാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നവരോട് ബൈബിൾ വചനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “ജെറുസലേമിലെ പുത്രിമാരേ, എന്നെ ഓർത്തു നിങ്ങൾ കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു വിലപിക്കൂ” എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ കടമെടുത്ത അദ്ദേഹം, തങ്ങളെ ഓർത്ത് […]Read More

News തിരുവനന്തപുരം

മുൻ മേയർ ആര്യ രാജേന്ദ്രൻ LDF പ്രചാരണത്തിന് ഊർജ്ജം പകരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി രംഗത്തെത്തി. LDF സ്ഥാനാർഥികളെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചും പിന്തുണ അറിയിച്ചുമാണ് അവർ മുന്നണിയുടെ പ്രചാരണത്തിന് ശക്തി പകരുന്നത്. ഈ പ്രചാരണത്തിനിടയിൽ, തിരുവല്ലം വാർഡിലെ LDF സ്ഥാനാർഥിയായ കരിങ്കട രാജനെ പാച്ചല്ലൂരിൽ വെച്ച് മുൻ മേയർ നേരിട്ട് കണ്ടു അനുമോദിച്ചു. പ്രദേശിക തലത്തിൽ ജനകീയനായ രാജന് ആര്യ രാജേന്ദ്രൻ നൽകിയ ആശംസകൾ പ്രവർത്തകരിൽ ആവേശം നിറച്ചു. തലസ്ഥാന നഗരിയിലെ LDF-ന്റെ പ്രധാന മുഖങ്ങളിലൊരാളായ മുൻ […]Read More

Travancore Noble News