മാപ്പ് പറഞ്ഞ് സുരേഷ് ഗോപി .’പെരുമാറിയത് പിതൃ വാത്സല്യത്തോടെ

 മാപ്പ് പറഞ്ഞ് സുരേഷ് ഗോപി .’പെരുമാറിയത് പിതൃ വാത്സല്യത്തോടെ

പെരുമാറിയത് പിതൃ വാത്സല്യത്തോടെ

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ക്ഷമ ചോദിച്ച് സുരേഷ് ഗോപി. പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞദിവസം കോഴിക്കോടുവെച്ചാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് സുരേഷ് ​ഗോപി മോശമായി പെരുമാറിയെന്ന് ആക്ഷേപം ഉയർന്നത്.ചോദ്യം ചോദിക്കുമ്പോൾ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളത്ത് കൈവയ്ക്കുമ്പോൾ മാധ്യമ പ്രവർത്തക അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അത് വകവയ്ക്കാതെ സുരേഷ് ഗോപി വീണ്ടും ശരീരത്തിൽ സ്പർശിക്കുന്നതോടെ മാധ്യമ പ്രവർത്തക കൈതട്ടിമാറ്റുകയാണ്. സുരേഷ് ഗോപിയുടെ പ്രവൃത്തി വ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.

ഇപ്പോഴിതാ സംഭവത്തിൽ മാധ്യമപ്രവർത്തകയോട് മാപ്പ് ചോദിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..
ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. SORRY SHIDA…”-
എന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഇന്നലെ തന്നെ സുരേഷ് ഗോപി ആക്ഷേപം ഉന്നയിച്ച മാധ്യമ പ്രവർത്തകയെ ഫോണിൽ ബന്ധപെട്ടിരുന്നെങ്കിലും ഫോൺ എടുത്തില്ല എന്ന് സുരേഷ് ഗോപി പറഞ്ഞു

സുരേഷ് ഗോപിയ്‌ക്കെതിരെ ഉചിതമായ നിയമ നടപടിക്ക് കേരള പത്രപ്രവർത്തക യൂണിയൻ


തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.


സുരേഷ്ഗോപിയ്ക്കെതിരെ മീഡിയ വൺ
താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മീഡിയവണ്‍ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റായ മാധ്യമ പ്രവർത്തക അറിയിച്ചു. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മീഡിയവണിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റർ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News