ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഭഗവാനെ കണ്ടു തൊഴാം; നാലമ്പലത്തിൽ ശീതീകരണ സംവിധാനം

ഗുരുവായൂർ:
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം നടന്നു. ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ക്ഷേത്രം നാലമ്പലത്തിൽ സ്ഥാപിച്ച ശീതീകരണ സംവിധാനം സമർപിപ്പിച്ചു. കെ.പി.എം. പ്രോസസിങ്ങ് മിൽ എംഡി ശേഖറാണ് പദ്ധതി വഴിപാടായി സമർപ്പിച്ചത്. പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ ശീതീകരണ സംവിധാനം നിലവിൽ വരും.
സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കൽ, സ്പോൺസർ & എഞ്ചിനിയർ സംഘത്തിലെ സ്പോൺസർ ശേഖരൻ (എം.ഡി, കെ.പി.എം. പ്രോസസ്സിംഗ് മിൽ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവരും ചടങ്ങിൽ സന്നിഹിതരായി. സമർപ്പണ ചടങ്ങിന് ശേഷം പദ്ധതി സ്പോൺസറെയും എഞ്ചിനീയേഴ്സിനെയും ദേവസ്വം ഭരണസമിതി ആദരിച്ചു. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചെയർമാൻ ഡോ. വി.കെ. വിജയൻ അവർക്ക് ഉപഹാരങ്ങൾ നൽകി.