Tags :GURUVAYUR TEMPLE

News ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടത്തിന് അങ്കുരാർപ്പണം: ആദ്യദിനത്തിലെ ‘അവതാരം’ വഴിപാട് ശീട്ടാക്കി 364 ഭക്തർ

BY: PRANAV GURUVAYUR ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണനാട്ടത്തിന് തുടക്കമായി. ബുധനാഴ്ച രാത്രി അത്താഴപൂജയ്ക്കും തൃപ്പുകയ്ക്കും ശേഷം ശ്രീലകവാതിൽ അടച്ചതോടെ ക്ഷേത്രത്തിലെ വടക്കേ പ്രദക്ഷിണവഴിയിൽ കളിവിളക്ക് തെളിഞ്ഞു. നിറഞ്ഞ ഭക്തസദസ്സിന് മുന്നിൽ ആദ്യ കഥയായ ‘അവതാരം’ അരങ്ങേറി. അവതാര കൃഷ്ണനായി നിവേദ് കൃഷ്ണനും ബലരാമനായി ഹരിശങ്കറും വേഷമിട്ടു. കംസനായി കളിയോഗം ആശാൻ എം.വി. ഉണ്ണികൃഷ്ണൻ അരങ്ങിലെത്തി. ബ്രഹ്മാവായി ഗോകുൽ, പൂതനയായി വേണുഗോപാൽ, ദേവകിയായി വി.സി. വിഷ്ണു, ഭൂമിദേവിയായി എം.പി. വിഷ്ണുപ്രസാദ്, […]Read More

News ഗുരുവായൂർ

ഉത്രാട കാഴ്ചക്കുല സമർപ്പണം ഇന്ന്: ദേവസ്വം മന്ത്രി കെ.മുരളീധരൻ പങ്കെടുക്കും

BY: PRANOB GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരവിശേഷമായ ഉത്രാട കാഴ്ചക്കുല സമർപ്പണം ഇന്ന് (ഓഗസ്റ്റ് 25, ചൊവ്വാഴ്ച) ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. രാവിലെ ശീവേലിക്കു ശേഷം സ്വർണക്കൊടി മരച്ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണം. ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഊരാളൻ, തന്ത്രി, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ കൊടിമരച്ചുവട്ടിൽ കാഴ്ചക്കുലകൾ അർപ്പിക്കും. ചടങ്ങിൽ ബഹു. ദേവസ്വം മന്ത്രി കെ.മുരളീധരനും പങ്കെടുക്കും. പ്രധാന വിവരങ്ങളും ദർശന ക്രമീകരണങ്ങളും: നാളെ […]Read More

News ഗുരുവായൂർ

നാളെ ഗുരുവായൂരിൽ 422 വിവാഹങ്ങൾ; ക്ഷേത്രത്തിൽ കർശന സുരക്ഷയും ദർശന നിയന്ത്രണങ്ങളും

BY: PRANOB GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹ തിരക്ക് അനുഭവപ്പെടുന്ന നാളെ (ആഗസ്റ്റ് 23 – 422 വിവാഹങ്ങൾ), ആഗസ്റ്റ് 30 (338 വിവാഹങ്ങൾ), സെപ്റ്റംബർ 13 (320 വിവാഹങ്ങൾ) എന്നീ തീയതികളിൽ ദർശനത്തിനും താലികെട്ട് ചടങ്ങുകൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. വിവാഹങ്ങൾ സുഗമമായി നടത്തുന്നതിനായി നാളെ പുലർച്ചെ 4 മണി മുതൽ താലികെട്ട് ചടങ്ങുകൾ […]Read More

News ഗുരുവായൂർ

ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം വിജയം: ആദ്യ രണ്ട് ദിനങ്ങളിൽ മൂവായിരത്തിലേറെ ഭക്തർ

BY: PRANOB ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമമായ ഭക്തജന ദർശനം ഉറപ്പാക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച വെർച്വൽ ക്യൂ സംവിധാനത്തിന് വൻ പ്രതികരണം. വെർച്വൽ ക്യൂ മാർഗ്ഗം ഏർപ്പെടുത്തിയ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രമായി മൂവായിരത്തിലധികം ഭക്തരാണ് ഭഗവദ്ദർശനം നടത്തിയത്. ഓഗസ്റ്റ് 4 ചൊവ്വാഴ്ച ആരംഭിച്ച സംവിധാനം വഴി ആദ്യദിനം 1,482 പേരും, രണ്ടാം ദിനം 1,606 പേരുമാണ് ദർശനം നടത്തിയത്. ഈ രണ്ട് ദിവസങ്ങളിലായി ആകെ 4,800 ഓളം പേർ ഓൺലൈൻ വഴി മുൻകൂട്ടി ബുക്കിംഗ് പൂർത്തിയാക്കിയിരുന്നു. […]Read More

News

ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനത്തിന് തുടക്കം; ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം

BY: PRANOV GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് എളുപ്പത്തിലും സുഗമമായും ദർശനം സാധ്യമാക്കുന്നതിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിന് തുടക്കമായി. ഇന്ന് രാവിലെ ആറരയോടെ ക്ഷേത്രം കിഴക്കേ നടയിൽ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങിൽ നാട മുറിച്ച് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ജീവനക്കാരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം കെ. രഘുനാഥൻ പിള്ള എന്ന ഭക്തനാണ് ആദ്യ വെർച്വൽ ക്യൂ ദർശനം നടത്തിയത്. […]Read More

News ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സൗജന്യ ദർശനത്തിന് ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു

BY: ANEESH GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഇനി സൗജന്യ ദർശനത്തിനായി ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താം. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് തുടക്കത്തിൽ ഈ സംവിധാനം നിലവിൽ വരുന്നത്. ബുക്കിങ്ങ് വിവരങ്ങൾ: ഭക്തർക്ക് ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ guruvayurdevaswom.in സന്ദർശിച്ച് വെർച്വൽ ക്യൂ ദർശനത്തിനായി ബുക്കിങ് നടത്താവുന്നതാണ്.Read More

News ഗുരുവായൂർ

ഗുരൂവായൂർ ക്ഷേത്രത്തിലെ നവീകരിച്ച ദീപസ്തംഭം ഇന്ന് സമർപ്പിക്കും; ദേവസ്വം മന്ത്രി കെ. മുരളീധരൻ

BY: TS TVM ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര കിഴക്കേ നടയിലെ നവീകരിച്ച ദീപസ്തംഭത്തിന്റെ സമർപ്പണ ചടങ്ങ് ഇന്ന് നടക്കും. വൈകുന്നേരം കൃത്യം ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ നവീകരിച്ച ദീപസ്തംഭം ഭക്തജനങ്ങൾക്കായി സമർപ്പിക്കും. ചെന്നൈയിൽ പ്രമുഖ വ്യവസായിയായ സനിൽകുമാർ ആണ് ഈ നവീകരണ പ്രവൃത്തികൾ പൂർണ്ണമായും വഴിപാടായി ക്ഷേത്രത്തിന് സമർപ്പിച്ചത്. നവീകരണ പ്രവൃത്തികൾ പൂർത്തിയായതോടെ കിഴക്കേ നടയിൽ കൂടുതൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം കൈവന്നിരിക്കുകയാണ്. ചടങ്ങിൽ ദേവസ്വം ഭാരവാഹികളും […]Read More

News ഗുരുവായൂർ

ഗുരുവായൂർ ഉത്സവം: ക്ഷേത്ര ദർശന സമയത്തിൽ മാറ്റം; ഒരു മാസത്തേക്ക് പുതിയ ക്രമീകരണം

ഗുരുവായൂർ: ഉത്സവത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന സമയത്തിൽ താൽക്കാലിക മാറ്റം ഏർപ്പെടുത്തി. ഉത്സവകാലത്തെ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി സമയം കണ്ടെത്തുന്നതിനാണ് ഈ പരിഷ്കാരമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. പുതിയ സമയക്രമം അനുസരിച്ച് 2026 ഫെബ്രുവരി 10 മുതൽ മാർച്ച് 10 വരെ ഒരു മാസക്കാലം ഉച്ചയ്ക്ക് 1.30-ന് ക്ഷേത്രനട അടയ്ക്കുന്നതാണ്. തുടർന്ന് വൈകിട്ട് 4.30-ന് ദർശനത്തിനായി നട വീണ്ടും തുറക്കും. ശ്രീകോവിലിന്റെ ശുചീകരണം, പ്രദക്ഷിണവഴികൾ വൃത്തിയാക്കൽ, ദീപാലങ്കാരങ്ങൾ എന്നിവ ഈ ഇടവേളയിലാണ് […]Read More

News ഗുരുവായൂർ

ഗുരുവായൂർ ഇടത്തരികത്ത് കാവ് താലപ്പൊലി ഫെബ്രുവരി 6-ന്; ദർശന നിയന്ത്രണവും വഴിപാട് വിവരങ്ങളും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്ത് കാവ് ഭഗവതിയുടെ ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ച ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനാൽ അന്നേ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11.30 മുതലാണ് ക്ഷേത്രത്തിനകത്ത് ഭക്തർക്ക് ദർശന നിയന്ത്രണം ഉണ്ടാകുക. താലപ്പൊലി ദിവസം ഭഗവതിക്ക് ‘പറ’ സമർപ്പിക്കാൻ ഭക്തർക്ക് പ്രത്യേക സൗകര്യം ദേവസ്വം ഒരുക്കുന്നതാണ്. പറ വഴിപാട് നിരക്കുകൾ ഭക്തർക്ക് സമർപ്പിക്കാവുന്ന വിവിധയിനം പറ വഴിപാടുകളുടെ നിരക്ക് ദേവസ്വം […]Read More

Travancore Noble News