ഭാരതത്തെ ഒറ്റുകൊടുക്കുന്നവർ

 ഭാരതത്തെ ഒറ്റുകൊടുക്കുന്നവർ

വാരചിന്ത/സുനിൽദത്ത് സുകുമാരൻ

ഇന്നത്തെ വാര ചിന്തയിൽ ഭാരതത്തെ ഒറ്റികൊടുക്കുന്ന വരിൽ ചിലരെ കുറിച്ച് അറിയേണ്ടതുണ്ട്

നമ്മുടെ ഭാരതത്തെ അസ്ഥിരമാക്കാൻ വർഷങ്ങളായി അമേരിക്കയും ചൈനയും പാകിസ്ഥാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വിവരം കൊച്ചുകുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ്. പലതരത്തിലുള്ള ഭീഷണികളെ അതിജീവിച്ചാണ് ഭാരതം
ഇന്ന് ലോകശക്തിയായി മാറിക്കൊണ്ടിരിക്കുന്നത്. സൈനികമായും
സാമ്പത്തികമായും ഇന്ത്യ വളരെ വേഗം വളർന്നു കൊണ്ടിരിക്കുന്ന വിവരം ലോക രാജ്യങ്ങൾ അംഗീകരിച്ചു കഴിഞ്ഞു . പരോക്ഷമായി ചിന്തിച്ചാൽ നമ്മുടെ പുരോഗതിക്കു കാരണം പാകിസ്ഥാനും ചൈനയും അമേരിക്കയുമാണ്. പ്രബലമായ ശത്രുക്കളെ അതിജീവിക്കാൻ നമ്മൾ ശക്തരായെ പറ്റൂ എന്ന തിരിച്ചറിവാണ് നമ്മളെ ശക്തരാക്കാൻ പ്രേരിപ്പിച്ചത്. യുദ്ധം നമ്മളിൽ പാകിസ്ഥാനും ചൈനയും പലപ്രാവശ്യം അടിച്ചേൽപ്പിച്ചിട്ടുണ്ട് .ആ അനുഭവങ്ങളാണ് നമ്മളെ ലോകശക്തിയാക്കി മാറ്റിയത് .


ഓപ്പറേഷൻ സിന്ദൂരിലൂടെ നമ്മൾ ഭയപെടുത്തിയത് പാകിസ്താനെയും ചൈനയെയും മാത്രമല്ല. .യഥാർഥത്തിൽ ഭയപ്പെട്ടത് അമേരിക്കയാണ് . നമ്മൾ യുദ്ധം ചെയ്തു തകർത്തത് അമേരിക്കൻ സാങ്കേതിക വിദ്യയേയും അവരുടെ അഹങ്കാരത്തെയുമാണ്. എത്രയോ എഫ് 16 വിമാനങ്ങൾ , പാകിസ്താനിലെ തന്ത്ര പ്രധാന സൈനിക കേന്ദ്രങ്ങൾ ,വിമാനത്താവളങ്ങൾ , മിസൈൽ കേന്ദ്രങ്ങൾ എല്ലാം നമ്മുടെ അതിനൂതന മിസൈലുകൾ അഗ്നിക്കിരയാക്കി. .

ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ ഒരു “മുന്നറിയിപ്പ് ആക്രമണത്തിൽ” പാകിസ്ഥാനിലെ കിരാന ഹിൽസിനെ ആക്രമിച്ചതായി പ്രശസ്ത ഒസിഎൻടി വിദഗ്ദ്ധൻ ഡാമിയൻ സൈമൺ അവകാശപ്പെട്ടു. തന്റെ അവകാശവാദത്തെ പിന്തുണയ്ക്കാൻ അദ്ദേഹം അപ്‌ഡേറ്റ് ചെയ്ത ഗൂഗിൾ എർത്ത് ഡാറ്റ ഉദ്ധരിച്ചു. കിരാന ഹിൽസിനെ ആക്രമിച്ചെന്ന ആരോപണം ഇന്ത്യൻ സൈന്യം നിഷേധിച്ചെങ്കിലും തെളിവുകൾ അത് ശരിവയ്ക്കുന്നു

.
കിരാന ഹിൽസിനെ നമ്മൾ ആക്രമിച്ചത് അമേരിക്കയെ ചൊടിപ്പിച്ചു . നമ്മുടെ ആക്രമണത്തിൽ അമേരിക്കക്കാരും കൊല്ലപ്പെട്ടു എന്ന് ചില മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിട്ടുണ്ട് . നമ്മൾ തകർത്തത്പാകിസ്‌താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമല്ലഭീകരരെ തീറ്റിപോറ്റുന്ന അമേരിക്കൻ തന്ത്രങ്ങളെയും അവരുടെ ആയുധ വിപണിയെയുമാണ്..


നമ്മുടെ വിജയം അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ഷുഭിതനാക്കുകയും ഭാരതത്തെ നശിപ്പിക്കുവാൻ വ്രതം നോറ്റു നടക്കുന്ന അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ് തലവന്മാരുടെ സ്വപ്നങ്ങളെ തകർക്കുകയും ചെയ്തു .ഇതിനു ശേഷമാണു ട്രംഫ് ഭാരതത്തിനെതിരെ നൂറു ശതമാനം തീരുവയുമായി വ്യാപാര യുദ്ധത്തിന് വന്നത് . എങ്ങനെയെങ്കിലും ഭാരതത്തെ തകർക്കുക . ഇതാണ് അവരുടെ ലക്‌ഷ്യം .

ഇവരുടെയൊക്കെ ആജ്ഞാനുവർത്തികളായ ചില രാഷ്ടിയക്കാരും പരിസ്ഥിതി വാദികളും മത ത്രീവവാദികളും ഉണ്ടെന്നു തെളിഞ്ഞു കഴിഞ്ഞു .അവരാണ് ഇന്ത്യയിൽ ജനാതിപത്യം തകർന്നു , വോട്ടുമോഷണം എന്നൊക്കെ പറഞ്ഞു കലാപങ്ങൾക്ക് ഗൂഢാലോചന നടത്തുന്നത് . ഇവരെ നമ്മൾ തിരിച്ചറിയണം . ശ്രീലങ്ക മോഡൽ , ബംഗ്ലാദേശ് മോഡൽ , നേപ്പാൾ മോഡൽ എന്നൊക്കെ സ്വപ്നം കണ്ടു നടക്കുന്നവരെയും നമ്മൾ തിരിച്ചറിയണം .

ഏറ്റവും ഒടുവിൽ ലഡാക്കിൽ സംഭവിച്ചതും നമ്മൾ തിരിച്ചറിയണം .

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News