സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി; കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി

 സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി; കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി

ന്യൂഡൽഹി :

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി.

സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിവരുടെ ഹർജിയിലാണ് വിധി. യുജിസി ചട്ടങ്ങൾ മറികടന്നാണ് ഡോ. ഗോപിനാഥിന്റെ നിയമനമെന്ന് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

4 പ്രധാന വിഷയങ്ങൾ പരി​ഗണിച്ചാണ് സുപ്രിംകോടതി കേസിൽ വിധി പറഞ്ഞത്. പുനർനിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. പുനർ‌നിയമനത്തിൽ യുജിസി ചട്ടങ്ങൾ നിർബന്ധമല്ലെന്ന വസ്തുതയും കോടതി പരി​ഗണിച്ചു. പ്രായപരിധി ഉചിതമായ സമയത്ത് മറികടക്കുന്നതിൽ തെറ്റില്ല. നാലാമത്തെ ചോദ്യം ചട്ടവിരുദ്ധ ഇടപെടലുണ്ടായോ എന്നതായിരുന്നു. നാലാമത്തെ ചോദ്യത്തിലാണ് സർക്കാരിന് അടിതെറ്റിയത്. ചാൻസലാറ ​ഗവർണർ ബാഹ്യസമ്മർദത്തിന് വഴങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയത്.

എന്നാൽ കണ്ണൂർ സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചാണ് പുനർനിയമനം എന്നായിരുന്നു സർക്കാരിന്റെ നിലപാട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News