ന്യൂഡൽഹി: നീറ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത മുഴുവൻ പൊലീസ് കേസുകളും (എഫ്.ഐ.ആർ) സുപ്രീം കോടതി റദ്ദാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 നൽകുന്ന പ്രത്യേക അധികാരം വിനിയോഗിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ ചരിത്രപരമായ നടപടി. വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി കേസ് റദ്ദാക്കണമെന്ന് ഡൽഹി പൊലീസും എൻ.ഡി.എ ഭരണത്തിലുള്ള നാല് സംസ്ഥാന സർക്കാരുകളും സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനാണ് […]Read More
Tags :Supreme Court
ഡൽഹിയിലെ വിദ്യാർഥി മാർച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമം: അടിയന്തര ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹിയിൽ സിജെപിയുടെ (കോക്രോച്ച് ജനതാ പാർട്ടി) നേതൃത്വത്തിൽ നടന്ന പാർലമെൻ്റ് മാർച്ചിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമം ചോദ്യം ചെയ്തുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. കോടതിയുടെ സമയം പാഴാക്കരുതെന്നും ദൃശ്യങ്ങൾ കാണാൻ താത്പര്യമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും പൊലീസ് നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങൾ തൻ്റെ പക്കലുണ്ടെന്നും അഭിഭാഷകൻ കോടതിയെ […]Read More
വിവാഹപൂർവ ലൈംഗികബന്ധം: ജാഗ്രത വേണമെന്ന് സുപ്രീം കോടതി; വിവാഹ വാഗ്ദാന കേസിലെ ജാമ്യാപേക്ഷയിൽ
ന്യൂഡല്‍ഹി: വിവാഹപൂർവ ലൈംഗികബന്ധങ്ങളിൽ സ്ത്രീകളും പുരുഷന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വിവാഹത്തിന് മുൻപ് വ്യക്തികൾ പരസ്പരം അപരിചിതരാണെന്നും ഇത്തരം സാഹചര്യങ്ങളിൽ ശാരീരിക ബന്ധത്തിലേക്ക് കടക്കുന്നത് ഒഴിവാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയപ്പെട്ടവർ തമ്മിലുള്ള ബന്ധങ്ങളിൽ സംഭവിക്കുന്ന ചതിക്കുഴികളെ മുൻനിർത്തിയായിരുന്നു കോടതിയുടെ പ്രതികരണം. കോടതിയുടെ […]Read More
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗിക പീഡനക്കേസിലെ അതിജീവിത നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് വ്യാപിപ്പിച്ചു. കേസിലെ മറ്റൊരു പ്രതിയായ ദീപ ജോസഫ് നൽകിയ ഹർജിയിൽ തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത തടസ്സ ഹർജി (Caveat Petition) ഫയൽ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെ അധിക്ഷേപിച്ചുവെന്ന കുറ്റത്തിന് കേസിലകപ്പെട്ട വ്യക്തിയാണ് ദീപ ജോസഫ്. ഇവർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കോടതി എന്തെങ്കിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണെങ്കിൽ, അതിന് മുൻപായി തന്റെ വാദങ്ങൾ കൂടി […]Read More
ന്യൂഡൽഹി: ആർത്തവ ശുചിത്വം കേവലം ഒരു വ്യക്തിപരമായ വിഷയമല്ലെന്നും അത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യമായി ജൈവ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കണമെന്നും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം പെൺകുട്ടികളിൽ മാത്രം ഒതുങ്ങരുത്. ആൺകുട്ടികൾക്കും […]Read More
ന്യൂഡൽഹി : കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി. സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിവരുടെ ഹർജിയിലാണ് വിധി. യുജിസി ചട്ടങ്ങൾ മറികടന്നാണ് ഡോ. ഗോപിനാഥിന്റെ നിയമനമെന്ന് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 4 പ്രധാന വിഷയങ്ങൾ പരിഗണിച്ചാണ് സുപ്രിംകോടതി കേസിൽ വിധി പറഞ്ഞത്. പുനർനിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. […]Read More
