നീറ്റ് പ്രതിഷേധക്കാർക്കെതിരായ മുഴുവൻ കേസുകളും സുപ്രീം കോടതി റദ്ദാക്കി

 നീറ്റ് പ്രതിഷേധക്കാർക്കെതിരായ മുഴുവൻ കേസുകളും സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി:

നീറ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത മുഴുവൻ പൊലീസ്‌ കേസുകളും (എഫ്.ഐ.ആർ) സുപ്രീം കോടതി റദ്ദാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 നൽകുന്ന പ്രത്യേക അധികാരം വിനിയോഗിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ ചരിത്രപരമായ നടപടി.

വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി കേസ് റദ്ദാക്കണമെന്ന് ഡൽഹി പൊലീസും എൻ.ഡി.എ ഭരണത്തിലുള്ള നാല് സംസ്ഥാന സർക്കാരുകളും സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനാണ് കേസ് റദ്ദാക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സെപ്റ്റംബർ 5-ന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News