അക്ഷരങ്ങൾ

 അക്ഷരങ്ങൾ

രചന :സുരേഷ് പെരുമ്പള്ളി

ഇനിയുമേറെ പഠിക്കണം
അതിന് മേലെ പറക്കണം
ഇതിലെ പോയൊരു പക്ഷിയെ
മറികടന്നൊരു യാത്രയും!

ഒരു ചുവടും പിഴയ്ക്കില്ല
നിധി നിറഞ്ഞൊരു അറിവിലും
കാലിടറാതെന്നുമെന്നും
കാത്തിടുമീ ഗ്രന്ഥവും

ഉലകിലതിശയമാവിധം
ഉൺമയെ തിരയുന്നവർ
ഉയിരിനും മീതെ കാക്കുവാൻ
ഉദയമൊന്നായ് മാറുവാൻ

ഇനിയും കാതം താണ്ടുവാൻ
പുലരി വീണ്ടും വരികയായ്
പാളികൾ നീങ്ങൊന്നരീ
വായനതൻ ലോകത്തായ്

കനലെരിയും വരികളാൽ
കദനമെല്ലാമൊഴികയായ്
കന്മദം കനകങ്ങളൊക്കെ
കാവ്യ ലോകമായ് തീരട്ടെ!

Related post

1 Comment

  • നല്ല കവിത

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News