ഒല്ലൂരിൽ അമ്മയേയും മകനേയും വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 ഒല്ലൂരിൽ അമ്മയേയും മകനേയും വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ടെറസിന് മുകളിൽ നിന്നാണ് മകൻ ജെയ്തുവിന്റെ മൃതദേ​ഹം കണ്ടെത്തിയത്

തൃശൂർ:

ഒല്ലൂരിൽ അമ്മയേയും മകനേയും വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് സൂചന. മേൽപ്പാലത്തിന് സമീപത്തെ വീടിനുള്ളിലാണ് കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് ഭാര്യ മിനിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ വിവരമറിയിച്ചു.തുടർന്നുള്ള പരിശോധനയിൽ ടെറസിന് മുകളിൽ നിന്നാണ് മകൻ ജെയ്തുവിന്റെ മൃതദേ​ഹം കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News