തൃശൂരിന് സുരേഷ് ഗോപി എംപിയുടെ ദീപാവലി സമ്മാനമായി പുതിയ റെയിൽവേ സ്റ്റേഷൻ

തൃശൂരിന് സുരേഷ് ഗോപി എംപിയുടെ ദീപാവലി സമ്മാനമായി പുതിയ റെയിൽവേ സ്റ്റേഷൻ. തൃശൂരിരിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ ദക്ഷിണ റെയിൽവേ പണം അനുവദിച്ചതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂർ ജനതയ്ക്ക് ദീപാവലി സമ്മാനമായി പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കും. ഇതിനായി 393.58 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ദക്ഷിണ റെയിൽവേയുടെ ഉത്തരവ് പുറത്തിറങ്ങിയതായി സുരേഷ് ഗോപി അറിയിച്ചു.
‘തൃശ്ശൂർ ജനതയ്ക്ക് ദീപാവലി സമ്മാനമായി പുതിയ റെയിൽവേ സ്റ്റേഷൻ നിര്‍മ്മിക്കുവാനായി 393.58 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ദക്ഷിണ റെയിൽവേയുടെ ഉത്തരവ് ഇറങ്ങി’, സുരേഷ് ഗോപി കുറിച്ചു. പുതിയ റെയിൽവേ സ്റ്റേഷൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ഉത്തരവും സുരേഷ് ഗോപി പുറത്തുവിട്ടു. പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കേന്ദ്ര മന്ത്രി പങ്കുവച്ചിട്ടില്ല.