മഹാപ്രളയത്തിൽ നിന്നും വന്നവർ

മഹാപ്രളയത്തിൽ നിന്നും വന്നവർ ഞങ്ങൾ,
ഞാനും , എന്റെ ബാലികയും,
പ്രകൃതിതൻ പ്രകമ്പനത്തിനിരയായഹോ….
ചെളി താണ്ടി, പുഴ താണ്ടി, വിറങ്ങലിച്ച്…
എത്തിടുന്നിതാ.. അഭയത്തിനായ്.. കൊടുങ്കാട്ടിൽ.
നിൽക്കുന്നിതാ മുന്നിൽ
കൊമ്പനും, രണ്ടുപിടിയും..
നടുങ്ങി വിറച്ചു പോയ് വീണ്ടുo…..
ചെകുത്താനും , കടലിനുമിടയിലെന്നപോൽ
ഉള്ളുരുകി കേണപേക്ഷിപ്പൂ.. ആ വൃദ്ധ മാതാവ്…
ഒന്നും ചെയ്തിടല്ലേ… ദയ കാട്ടണം,
മഹാ വിപത്തിൽ നിന്നും നീന്തിക്കയറി വന്നവർ, ഞങ്ങൾ….!
അമ്മതൻ ദീന രോദനംകേട്ടഹോ..
കൊമ്പന്റെ കണ്ണിൽ നിന്നുതിർന്നൂ.. ചൂടുകണ്ണീർ
തുകിക്കൊണ്ടവർക്കഭയംനൽകീ..
കാണ്മൂ ലോകമേ.. ഈ കാഴ്ച..
ഒരമ്മതൻ മാറിലെന്നപോൽ നിർഭയം
മയങ്ങി… വൃദ്ധമാതാവും തൻ കുഞ്ഞുo…., പുലരുവോളം..
കാണ്മൂ മുന്നിൽ കൊമ്പൻ നില്പൂ
നിർന്നിമേഷനായ്, കണ്ണീർ തൂകിക്കൊണ്ട്…
മഹാപ്രളയത്തിൽ നിന്നും വന്നവർ ഞങ്ങൾ.