കാശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികൻ കൊല്ലപ്പെട്ടു

ശ്രീനഗർ:
അനന്ത്നാഗിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമി ജവാന്റെ മൃതദേഹം വെടിയേറ്റ നിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ഹിലാൽ മുഹമ്മദ് ഭട്ടിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. തിരച്ചിലിനൊടുവിൽ സംഗ്ലാൻ വനമേഖലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം വൈദ്യപരിശോധനയ്ക്ക് അയച്ചു. ഭീകരരുണ്ടെന്ന വിവരത്തെതുടർന്ന് കസ്‌വാൻ വനമേഖലയിൽ സൈന്യവും പൊലീസും നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയാണ് രണ്ട് സൈനികരെ തട്ടിക്കൊണ്ടുപോയത്. ഒരാൾ രക്ഷപ്പട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News