കൽപ്പാത്തി രഥോത്സവം; പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി
പാലക്കാട്:
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ദിവസത്തിൽ മാറ്റം. വോട്ടെടുപ്പ് ഈ മാസം 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. തീരുമാനം കൽപാത്തി രഥോത്സവത്തെ തുടർന്ന്. പാലക്കാട് ഉൾപ്പടെ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 16 ഓളം സീറ്റുകളിലെ തെരഞ്ഞെടുപ്പ് തിയതിയാണ് മാറ്റിയിരിക്കുന്നത്.
കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. എന്നാൽ വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.