കാക്കഞ്ചേരിയിൽ എൻ എച്ച് ആറുവരി പാത പൂർണമായും തുറന്നു, അപകട വളവുകൾ ഒഴിവായി.

 കാക്കഞ്ചേരിയിൽ എൻ എച്ച് ആറുവരി പാത പൂർണമായും തുറന്നു, അപകട വളവുകൾ ഒഴിവായി.

തേഞ്ഞിപ്പാലം : മലപ്പുറം കാക്കഞ്ചേരിയിൽ എൻ എച്ച് ആറുവരിപാത പണി പൂർത്തിയായി പൂർണമായി തുറന്നു.മുൻ കാലങ്ങളിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചിരുന്ന നാല് വളവുകളാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.കാക്കഞ്ചേരി മുതൽ ചെട്ടിയർമാട് വരെ തൃശൂർ ദേശത്തേയ്ക്കുള്ള മൂന്നു ട്രാക്കുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.നേരത്തേ കോഴിക്കോട് ദിശയിലേയ്ക്കുള്ള മൂന്നു ട്രാക്കുകൾ തുറന്ന് ഗതാഗതയോഗ്യമാക്കിയിരുന്നു.നാഷണൽ ഹൈവേ പണി പൂർത്തിയാകുന്നതോടെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ഹൈവേയ്ക്ക് പുറത്താകും.ഏതാണ്ട് രണ്ടേകാൽ കിലോമീറ്ററോളം ദൂരംക്യാമ്പസ്സിനെ ചുറ്റി ഹൈവേ പോകുന്നുണ്ട്. സർവീസ് റോഡ് വഴിയല്ലാതെ ഇനി ക്യാമ്പസ്സിൽ പ്രവേശിക്കാൻ കഴിയില്ല.2025നവംബർ മാസത്തോടെ ആറുവരി പാതയുടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News